വാട്‌സ് ആപ്പ് മെസേജ് ഫോര്‍വേഡ് ഇനി ഒരു തവണ മാത്രം

വാട്‌സ് ആപ്പ് മെസേജ് ഫോര്‍വേഡ് ഇനി ഒരു തവണ മാത്രം

കാലിഫോര്‍ണിയ: വാട്‌സ് ആപ്പില്‍ ഇനി മെസേജ് ഫോര്‍വേഡ് ചെയ്യാനാകുന്നത് ഒരു തവണ മാത്രമായിരിക്കും. കോവിഡ്-19 ഭീതി നിലനില്‍ക്കുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാനാണു പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ വാട്‌സ് ആപ്പ് സന്ദേശം അഞ്ച് പേര്‍ക്കു ഫോര്‍വേഡ് ചെയ്യാന്‍ സാധിച്ചിരുന്നു. ആഗോളതലത്തില്‍ വാട്‌സ് ആപ്പ് രണ്ട് ബില്യന്‍ (200 കോടി) ആളുകളാണ് ഉപയോഗിക്കുന്നത്. മെസേജ് ഫോര്‍വേഡ് ചെയ്യുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയതിനു പുറമേ കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട് വാട്‌സ് ആപ്പ്. വസ്തുതകള്‍ പരിശോധിക്കുന്ന ഫാക്റ്റ് ചെക്കിംഗ് സര്‍വീസിനായി ഒരു ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുകയും ചെയ്തു.

‘ നിരവധി ഉപയോക്താക്കള്‍ക്കു സഹായകരമായ വിവരങ്ങളും രസകരമായ വീഡിയോകളും, മീമുകളും (ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന തമാശകള്‍) വാട്‌സ് ആപ്പിലൂടെ കൈമാറുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. പ്രതിസന്ധി സമയത്ത് മുന്‍നിരയില്‍നിന്നും പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്തുണ നല്‍കുന്നതിനായും വാട്‌സ് ആപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും വാട്‌സ് ആപ്പിലുടെ ഫോര്‍വേഡ് ചെയ്യുന്ന മെസേജുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തെറ്റായ വിവരങ്ങള്‍ പ്രചരിക്കാനിടയാകുന്നുണ്ട്. വ്യക്തിഗത സംഭാഷണത്തിനുള്ള ഒരു സ്ഥലമായി വാട്‌സ് ആപ്പ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിന്റെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ‘ വാട്‌സ് ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

Comments

comments

Categories: FK News