ട്വിറ്റര്‍ മേധാവി 100 കോടി ഡോളര്‍ സംഭാവന നല്‍കി

ട്വിറ്റര്‍ മേധാവി 100 കോടി ഡോളര്‍ സംഭാവന നല്‍കി
  •  വ്യക്തിഗത സംഭാവനയില്‍ ഏറ്റവും ഉയര്‍ന്ന തുക
  •  ജാക്ക് ഡോഴ്‌സിയുടെ മൊത്തം സമ്പാദ്യത്തിന്റഎ 28 ശതമാനം സംഭാവന നല്‍കും
  • അമേരിക്കയുടെ ഫുഡ് ഫണ്ടിലേക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കി

സാന്‍ഫ്രാന്‍സിസ്‌കോ: ലോകമാകെ പടരുന്ന മഹാമാരിക്കെതിരെ പൊരുതാന്‍ ട്വിറ്റര്‍ മേധാവിയും രംഗത്ത്. കൊറോണ ദുരിതാശ്വാസ സഹായത്തിനായി ട്വിറ്റര്‍ മേധാവി, ജാക്ക് ഡോഴ്‌സി 100 കോടി ഡോളറാണ് തന്റെ ജീവകാരുണ്യ ഫണ്ടിലൂടെ സംഭാവന ചെയ്തത്.

ജാക്ക് ഡോഴ്‌സിയുടെ ഡിജിറ്റല്‍ പേമെന്റ് ഗ്രൂപ്പായ സ്‌ക്വയറിലെ ഓഹരികള്‍ സ്റ്റാര്‍ട്ട് സ്മാളിലേക്ക് മാറ്റിയതായും, ഇത് തന്റെ മുഴുവന്‍ സമ്പാദ്യത്തിന്റെ 28 ശതമാനത്തോളം വരുമെന്നും തുടര്‍ച്ചയായുള്ള ട്വിറ്റര്‍ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഈ സഹായം വളരെ അത്യാവശ്യമാണെന്നും അതിന്റെ അനന്തരഫലം ഈ ജീവിത കാലയളവില്‍ തന്നെ കണ്ടറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സഹായ വാഗ്ദാനം മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുമെന്നും അവരുടെ പിന്തുണ രാജ്യത്തിന് വലിയ സഹായം നല്‍കും. ജീവിതം വളരെ ചെറുതാണ്.അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കാന്‍ നമുക്ക് ഇന്നു ചെയ്യാനാകുന്നതെല്ലാം ചെയ്യാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വ്യക്തി ഇത്ര വലിയ തുക സംഭാവന ചെയ്യുന്നത് ഇതാദ്യമായാണ്. യുഎസില്‍ കൊറോണ വ്യാപനം ഏറ്റവും കൂടുതല്‍ നാശം വിതച്ച് മുന്നേറുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സഹായം രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ട്. കൊറോണ വൈറസ് ബാധ കെട്ടടങ്ങി കഴിയുമ്പോള്‍, തന്റെ സഹായം പെണ്‍കുട്ടികളുടെ ആരോഗ്യത്തിനും എജുക്കേഷനും വേണ്ടി ചെലവഴിക്കാനാകും വിനിയോഗിക്കുക. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും നിക്ഷേപം നല്‍കുന്നതിനായി തുടക്കമിട്ട ഷാന്‍ സക്കര്‍ബെര്‍ഗിന് സമാനമായാണ് ജാക്ക് ഡോഴ്‌സി സ്റ്റാര്‍ട്ട്‌സ്മാള്‍ എല്‍എല്‍സിക്ക് തുടക്കമിട്ടത്. സാമൂഹ്യമാധ്യമമായ ട്വിറ്ററിന്റെയും ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമിലുള്ള സ്‌ക്വയറിന്റെ സിഇഒ ആണ് ജാക്ക് ഡോഴ്‌സി.

സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറിന്‍ പവല്‍ ജോബ്‌സ്, ലിയനാഡോ ഡി കാപ്രിയോ എന്നിവര്‍ തുടക്കമിട്ട അമേരിക്കയുടെ ഫുഡ് ഫണ്ടിലേക്ക് ഒരു ലക്ഷം ഡോളര്‍ ജാക്ക് ഡോഴ്‌സി മുമ്പു തന്നെ സംഭാവന നല്‍കിയിരുന്നു. ട്വിറ്ററിലെയും സ്‌ക്വയറിലെയും ഓഹരികള്‍ ഉള്‍പ്പടെ ഡോഴ്‌സിയുടെ മൊത്തം ആസ്തി 3 ബില്യണ്‍ ഡോളറാണ്. ”എന്റെ കമ്പനിയിലൂടെ സേവനം നല്‍കാനുള്ള ആളുകളെയാണ് ഇപ്പോള്‍ സഹായിക്കുന്നതെന്ന്, അതിനാല്‍ വിദൂഭാവിയില്‍ ഈ സഹായത്തിന്റെ പ്രയോജനം ഇരു കമ്പനികള്‍ക്കുമുണ്ടാകും”, ജാക്ക് ഡോഴ്‌സി പറഞ്ഞു.

Comments

comments

Categories: FK News