ലോക്ക് ഡൗണിലും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനം ലഭിക്കുന്ന ബിസിനസ്

ലോക്ക് ഡൗണിലും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനം ലഭിക്കുന്ന ബിസിനസ്

ഇന്ന് നമുക്ക് ഏത് കൊറോണ വന്നാലും എന്ത് യാത്രാതടസ്സം ഉണ്ടായാലും ഒരിക്കലും തകരാത്ത ഓണ്‍ലൈന്‍ കോച്ചിംഗ് ബിസിനസിനെക്കുറിച്ച് മനസ്സിലാക്കാം. 2025 ഓട് കൂടി പ്രതിദിനം ഒരു ബില്യണ്‍ ഡോളര്‍ വരുമാനമുള്ള വ്യാപാരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് ആണിത്. പറയത്തക്ക മുതല്‍മുടക്കില്ല, വീട്ടില്‍ നിന്നും പൊരിവെയിലത്തും മഴയത്തും പുറത്തേക്ക് പോകേണ്ട ആവശ്യമില്ല, കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ പറ്റും എന്നിവ മാത്രമല്ല, മാസത്തില്‍ കാര്യമായ വരുമാനവും ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണങ്ങള്‍

ഞാന്‍ ആ2ഇ യില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍ക്കറ്റിംഗ് ക്ലാസ് എടുക്കുവാന്‍ പോയിരുന്നു. അതില്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗുകാര്‍ (എംഎല്‍എം) ഉള്‍പ്പെടെ പലരും ഉണ്ടായിരുന്നു. നോട്ട് അസാധുവാക്കലിലൂടെ നേരിട്ടുള്ള പണമിടപാടുകള്‍ കുറഞ്ഞതുപോലെ വീട് വീടാന്തരം പോയി വില്‍ക്കുന്നതും പരോക്ഷ വില്‍പ്പന ഒത്തുചേരലുകളും അധികം വൈകാതെ തന്നെ ഇല്ലാതെയാവും എന്നാണ് ആ സമയത്ത് അവരോടു പറഞ്ഞത്. മാത്രമല്ല ആ ജോലികള്‍ ഓണ്‍ലൈനിലൂടെ ചെയ്യുന്ന കാലം വിദൂരമല്ല എന്നും പറഞ്ഞിരുന്നു. അന്ന് അത് കേട്ട് പലരും നെറ്റി ചുളിച്ചു. ഞാനും കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ ട്രെയിനിംഗ്, കോച്ചിംഗ് എന്നിവയുടെ 70% ഓഫ് ലൈനില്‍ (പ്രത്യക്ഷം) നിന്നും ഓണ്‍ലൈനിലേക്ക് മാറ്റുകയും അത് എങ്ങനെ സാധിക്കുമെന്ന് കുറെ പേര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്. കംപ്യൂട്ടറുമായി അത്രക്ക് ബന്ധമില്ല, ടെക്‌നോളജി അത്രക്ക് ഒന്നും അറിയില്ല, പിന്നെ ആളുകള്‍ മുന്നില്‍ ഇല്ലാതെ എങ്ങനെ കാമറ നോക്കി സംസാരിക്കുമെന്ന് അറിയില്ല എന്നൊക്കെ അവിടെ പലരും പറഞ്ഞു. ഇത് പ്രായോഗികമായി സാധ്യമല്ല എന്ന് സമര്‍ത്ഥിക്കാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ ആരൊക്കെയാണോ ഇപ്പോള്‍ ഓണ്‍ലൈനുമായി താദാത്മ്യം പ്രാപിച്ചത് അവര്‍ ശരിക്കും രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. എന്ന് മാത്രമല്ല, ഓഫ്‌ലൈനില്‍ നിന്നും ഓണ്‍ലൈനിലേക്ക് മാറിയ ട്രെയ്‌നേഴ്‌സ്, അധ്യാപകര്‍, സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ എല്ലാം ഇപ്പോള്‍ അവര്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ബിസിനസ്സ് ആണ് ചെയ്യുന്നത്. ഒരു പ്രദേശത്തു മാത്രം ശ്രദ്ധിക്കേണ്ട എന്നതും അനാവശ്യമായ യാത്രകളും ചെലവുകളും ഒഴിവാക്കാം എന്നതും ഇതിന്റെ ഏറ്റവും വലിയ പ്രയോജനങ്ങളാണ്.

ഇന്ന് നമുക്ക് ഏത് കൊറോണ വന്നാലും എന്ത് യാത്രാതടസ്സം ഉണ്ടായാലും ഒരിക്കലും തകരാത്ത ഓണ്‍ലൈന്‍ കോച്ചിംഗ് ബിസിനസിനെക്കുറിച്ച് മനസ്സിലാക്കാം. 2025 ഓട് കൂടി പ്രതിദിനം ഒരു ബില്യണ്‍ ഡോളര്‍ വരുമാനമുള്ള വ്യാപാരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് ആണിത്. ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍, പറയത്തക്ക മുതല്‍മുടക്കില്ല, വീട്ടില്‍ നിന്നും പൊരിവെയിലത്തും മഴയത്തും പുറത്തേക്ക് പോകേണ്ട ആവശ്യമില്ല, കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ പറ്റും എന്നിവ മാത്രമല്ല, മാസത്തില്‍ നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ വരുമാനവും ലഭിക്കും എന്നതുമാണ്. മാസം അന്‍പതിനായിരം മുതല്‍ അന്‍പത് ലക്ഷം വരെ സമ്പാദിക്കുന്ന ഒരുപാട് ആളുകള്‍ ഞങ്ങളുടെ ഈ സമൂഹത്തില്‍ ഉണ്ട്. ഇതിലേക്ക് വരാന്‍ പലരും മടിക്കുന്നതിന്റെ കാരണങ്ങള്‍ താഴെ പറയുന്നതാണ്:

1 . ഞാന്‍ നേരിട്ട് സംസാരിച്ചു പരിചയിച്ചുപോയി. വീഡിയോയിലൂടെ ഇത്ര ഫലപ്രദമായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റില്ല.

2. എനിക്ക് വീഡിയോ ശരിക്ക് എടുക്കാന്‍ അറിയില്ല.

3 എന്റെ കെയില്‍ നല്ല കാമറ ഇല്ല.

4. ഓണ്‍ലൈന്‍ ക്ലാസ് ചെയ്യാന്‍ ആവശ്യമായ ടെക്‌നോളജി ഒന്നും വശമില്ല.

ഇങ്ങനെ പോകും പരാതികള്‍. പക്ഷേ വാസ്തവത്തില്‍ ഇതെല്ലാം മിഥ്യാ ധാരണകള്‍ മാത്രമാണ്. ഒരിക്കലും ഓണ്‍ലൈന്‍ ട്രെയിനിംഗ് അല്ലെങ്കില്‍ പ്രൊഡക്റ്റ് ഡെമോ എന്നിവയ്ക്ക് വേണ്ടി ഉയര്‍ന്ന നിലവാരമുള്ള കംപ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പിന്റെ ആവശ്യമില്ല. ഞാന്‍ തുടക്കത്തില്‍ മൊബീല്‍ കാമറ ഉപയോഗിച്ചാണ് കോച്ചിംഗ് നല്‍കിയിരുന്നത്. അതുപോലെ തന്നെ ഇപ്പോഴാണ് 4ഏ യും മറ്റും കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ തുടങ്ങിയത്. അതില്ലാതെയും ഓണ്‍ലൈന്‍ കോച്ചിംഗ്, ട്രെയിനിംഗ്, സെയില്‍സ് ഡെമോ എന്നിവ നടത്തിയിരുന്നു. പിന്നെ ഇതിനു വേണ്ട ടെക്‌നോളജി ഒന്നും അറിയില്ല, പഠിച്ചത് കംപ്യൂട്ടറുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ അല്ല എന്നൊക്കെ പറയുന്നവര്‍, ഇവയെല്ലാം വെറും പത്തു ദിവസം കൊണ്ട് പൂര്‍ണമായും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ എന്ന് മനസിലാക്കുകയും വേണം.

അതുപോലെ ട്രെയിനിംഗ് ഫീല്‍ഡില്‍ ഉള്ള പലര്‍ക്കും ഓഫ്‌ലൈന്‍ ട്രെയിനിംഗില്‍ പറഞ്ഞുവെച്ച തുകയായിരിക്കില്ല പ്രോഗ്രാം കഴിയുമ്പോള്‍ ലഭിക്കുന്നത്. ഇവിടെ ഓണ്‍ലൈനിലൂടെ ഫീസ് അടച്ച ശേഷം മാത്രമേ കോഴ്‌സ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റുകയുള്ളൂ. സാധാരണ ഒരു ഓണ്‍ലൈന്‍ ക്ലാസില്‍ 20 മുതല്‍ 50 വരെ പ്രേക്ഷകര്‍ പങ്കെടുക്കും. വലിയ ട്രെയിനര്‍മാര്‍ നടത്തുന്ന പ്രോഗ്രാം ആണെങ്കിലും അതിലേറെ ആളുകള്‍ ഉണ്ടാവാറില്ല. എന്തുകൊണ്ടെന്നാല്‍ അപ്പോള്‍ മാത്രമേ പ്രത്യേക ശ്രദ്ധ നല്‍കാന്‍ പറ്റുകയുള്ളൂ. മറ്റൊരു പ്രധാനപ്പെട്ട കാര്യം, ട്രെയിനര്‍ ലൈവ് ആയി തന്നെ ക്ലാസ് എടുക്കണം എന്നില്ല എന്നതാണ്. എല്ലാ ക്ലാസുകളുടെയും വീഡിയോ ഓരോന്നായി റെക്കോഡ് ചെയ്തശേഷം അത് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രം മതി. പണം അടയ്ക്കുന്നവര്‍ക്ക് ആ ക്ലാസുകളുടെ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ നല്‍കി കഴിഞ്ഞാല്‍ അവര്‍ക്ക് രാത്രിയോ പകലോ സമയം ലഭിക്കുന്ന മുറയ്ക്ക് ക്ലാസ്സുകളുടെ വീഡിയോ കാണുകയും അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യാം. അതുകൊണ്ട്, സമയമില്ലാത്തതിനാല്‍ ട്രെയിനിംഗ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയില്ല എന്ന ഒഴിവുകഴിവ് ഇനി ഒരിക്കലും പറയാന്‍ പറ്റില്ല.

ഇനി ഓണ്‍ലൈനില്‍ ഏറ്റവും അധികം ഡിമാന്‍ഡ് ഉള്ള കോഴ്‌സുകള്‍ ഏതൊക്കെ എന്ന് നോക്കാം. അതായത് ഈ കോഴ്‌സ് പഠിപ്പിക്കുന്നവര്‍ മിക്കവരും ഒരു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നുണ്ട്.

1. വരുമാന വര്‍ധനവിനുള്ള ട്രെയിനിംഗുകള്‍ നല്‍കുന്നവര്‍.

2. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് നല്‍കുന്നവര്‍.

3. ലൈഫ് സ്‌റ്റൈല്‍ കോച്ചിംഗ്.

4. ബിസിനസ് കോച്ചിംഗ്.

5. സെയില്‍സ് ക്ലോസിംഗ് കോച്ചിംഗ്.

6. പ്രാണിക് ഹീലിംഗ്.

7. ഫോട്ടോഗ്രഫി.

8. സയന്‍സ്, മാത്തമാറ്റിക്‌സ് എന്നിവ എളുപ്പം പഠിക്കാനുള്ള സൂത്രങ്ങള്‍.

9. കംപ്യൂട്ടര്‍ കോഡിംഗ്, വീഡിയോ മേക്കിംഗ് എന്നിവ.

ഏത് വിഷയത്തെക്കുറിച്ച് ഓണ്‍ലൈന്‍ കോച്ചിംഗ് നല്‍കണം എന്ന് അറിയാത്തവരും ഉണ്ടാവും. അവര്‍ക്ക് പറ്റിയ ഏറ്റവും ശ്രദ്ധേയമായ ടോപ്പിക്കുകള്‍ കണ്ടെത്താന്‍ ചില സൂത്രപ്പണികളും ഉണ്ട്. ഏത് വിഭാഗത്തില്‍ ആണോ ക്ലാസ് എടുക്കുന്നത്, അതില്‍ നല്ലവണ്ണം അറിവ് സമ്പാദിക്കുകയും പങ്കെടുക്കുന്നവര്‍ക്ക് കാര്യമായ ഗുണം ലഭിക്കുന്ന രീതിയില്‍ ക്ലാസ് ഡിസൈന്‍ ചെയ്യുകയും ചെയ്താല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.

(കല്യാണ്‍ജി സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിസ്റ്റും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി പ്രാസംഗികനുമാണ്. അദ്ദേഹത്തെ  https://www.facebook.com/startupconsultingindia/ എന്ന ഫേസ്ബുക് ഐഡിയില്‍ ബന്ധപ്പെടാം.Whatsapp: +919497154400 /949585440)

Categories: FK Special, Slider