കരസേനയുടെ നെറ്റ്‌വര്‍ക്ക് കരാര്‍ നേടി എല്‍&ടി

കരസേനയുടെ നെറ്റ്‌വര്‍ക്ക് കരാര്‍ നേടി എല്‍&ടി

 കരാര്‍ മൂല്യം 2500- 5000 കോടിക്കിടയിലെന്നു സൂചന

മുംബൈ: എന്‍ജിനിയറിംഗ്, നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍&ടി) കരസേനയില്‍ നിന്നും വന്‍ തുകയ്ക്ക് നെറ്റ്‌വര്‍ക്ക് കരാര്‍ നേടി. തുക സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കമ്പനി നടത്തിയിട്ടില്ലെങ്കിലും കമ്പനി സംബന്ധിച്ച് വന്‍ ഓര്‍ഡര്‍ വിഭാഗത്തിലെ മൂല്യം സാധാരണഗതിയില്‍ 2500- 5000 കോടി രൂപയ്ക്കിടയിലാണെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ കരസേനയില്‍ അത്യാധുനിക ഐടി അധിഷ്ഠിത നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പിലാക്കുന്നതിനാണ് എല്‍&ടിയെ നിയമിച്ചിരിക്കുന്നത്. കമ്പനിയുടെ സ്മാര്‍ട്ട് വേള്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിസിനസ് വിഭാഗമാണ് യുണിഫൈഡ് നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുക. എന്‍എഫിനും കീഴിലുള്ള കരസേനയുടെ രാജ്യമെമ്പാടുമുള്ള നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായാണ് പുതിയ സംവിധാനമെന്ന് കമ്പനി വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിലെ ഏറ്റവും ഗൗരവപരമായ പദ്ധതിയാണിതെന്നും അതു നേടാനായതില്‍ അഭിമാനമുണ്ടെന്നും എല്‍&ടി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എസ് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പനിയിലുള്ള സാങ്കേതിക, എന്‍ജിനിയറിംഗ് വൈദഗ്ധ്യത്തില്‍ മന്ത്രാലയത്തിന്റെ വിശ്വാസ്യതയാണ് ഇത് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എഫിനു കിഴിലുള്ള 414 പ്രതിരോധ സ്‌റ്റേഷനുകളെയും നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിക്കും. 18 മാസത്തിനുള്ളില്‍ നടപ്പാക്കേണ്ട പദ്ധതിക്ക് മൂന്ന് വര്‍ഷ വാറന്റിയും ഏഴ് വര്‍ഷത്തെ പ്രതിവര്‍ഷ മെയിന്റന്‍സ് കരാറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Comments

comments

Categories: FK News