ഉപഭോക്താക്കള്‍ക്ക് സഹായ പദ്ധതികളുമായി ഫോര്‍ഡ്

ഉപഭോക്താക്കള്‍ക്ക് സഹായ പദ്ധതികളുമായി ഫോര്‍ഡ്

2020 മാര്‍ച്ച് 15-നും മെയ് 30 നും ഇടയ്ക്ക് കമ്പനി വാറണ്ടി തീരുന്ന എല്ലാ വാഹനങ്ങള്‍ക്കും വാറണ്ടി കാലയളവ് 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കും

കൊച്ചി: കൊവിഡ് 19 എന്ന പ്രതിരോധത്തിനായി ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് രാജ്യം. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഇന്ത്യ ലോക്ക്‌ഡൌണിലായപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിലപാടുമായി ഫോര്‍ഡ്. ഏപ്രില്‍ 30 വരെ പുതിയ ഫോര്‍ഡ് കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെലിവറി സമയത്ത് സമ്പൂര്‍ണ പ്രോസ് പ്രൊട്ടക്ഷന്‍ ലഭിക്കും. 2020 മാര്‍ച്ച് 15-നും മെയ് 30 നും ഇടയ്ക്ക് കമ്പനി വാറണ്ടി തീരുന്ന എല്ലാ വാഹനങ്ങള്‍ക്കും വാറണ്ടി കാലയളവ് 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കും. ഈ കാലയളവില്‍ ഫ്രീ സര്‍വീസ് ഉള്‍പ്പെടെ ഷെഡ്യൂള്‍ ചെയ്തിരുന്നവര്‍ക്കും കമ്പനി സൌജന്യമായി കാലയളവ് നീട്ടി നല്‍കിയിട്ടുണ്ട്.

നേരത്തെ അടച്ചിട്ടിരുന്ന ഫോര്‍ഡിന്റെ ചെന്നൈ, സാനന്ദ് പ്ലാന്റുകളില്‍ ഫേസ് ഷീല്‍ഡ് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റുകളുടെ നിര്‍മാണവും കമ്പനി ആരംഭിച്ചു തുടങ്ങി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതു കൂടാതെ രാജ്യാന്തരതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ശ്രമമെന്നും ഫോഡ് ഇന്ത്യ അറിയിച്ചു. അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളികളാണ് ഫോര്‍ഡ്.

Comments

comments

Categories: Auto
Tags: Ford