‘അംഗ്രേസി മീഡിയം’ സിനിമ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയില്‍

‘അംഗ്രേസി മീഡിയം’ സിനിമ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയില്‍

ജിയോ സ്റ്റുഡിയോസും പ്രേം വിജയനും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം ഹോമി അദാജനിയയാണ്

ന്യൂഡെല്‍ഹി: ഡിസ്നി+ ഹോട്ട്സ്റ്റാര്‍ വിഐപിയിലെ സിനിമാ ലൈബ്രറിയിലേക്ക് മറ്റൊരു ബോളിവുഡ് സിനിമകൂടി ചേര്‍ത്തു. കരിനാകപൂര്‍, ഇര്‍ഫാന്‍ഖാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അംഗ്രേസി മീഡിയം ആണ് പുതുതായി ചേര്‍ത്തിരിക്കുന്ന സിനിമ. പൂര്‍ണ്ണമായും കുടുംബ ചിത്രമായ അംഗ്രേസി മീഡിയ മില്‍രാധികാമദന്‍, ദീപക് ദൊബ്രിയല്‍ എന്നിവരും അഭിനയിക്കുന്നു.

അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്. ജിയോ സ്റ്റുഡിയോസും പ്രേം വിജയനും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം ഹോമി അദാജനിയയാണ്. ഹിന്ദി മീഡിയം എന്ന സിനിമയുടെ ചുവട്പിടിച്ചാണ് ഈ സിനിമയും ഇറക്കിയിരിക്കുന്നത്. തിയേറ്റര്‍ റിലീസ്സമയത്ത് മികച്ച തിരക്കഥയുടെ പേരില്‍ നിരവധി പോസിറ്റീവ് റിവ്യൂകള്‍ നേടിയ സിനിമയാണിത്. അംഗ്രേസി മീഡിയം ഇപ്പോള്‍ ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ ലോക പ്രിമിയര്‍ ചെയ്തിരിക്കുകയാണ്. ഏപ്രില്‍ ആറിനായിരുന്നു ലോക പ്രിമിയര്‍.

ആളുകള്‍ വീട്ടില്‍ സുരക്ഷിതരായിരിക്കുന്ന ഈ സമയത്ത് ഡിസ്നി+ ഹോട്ട്സ്റ്റാര്‍ കുടുംബത്തിന് സമാനതകളില്ലാത്ത വിനോദ അനുഭവമാണ് സമ്മാനിക്കുന്നത്. ഏറ്റവും പുതിയ ബോളിവുഡ് സിനിമകളായ പങ്ക, തന്‍ഹാജി, നീരജ് പാണ്ഡെയുടെ സ്പെഷ്യല്‍ ഓപ്സ് ഉള്‍പ്പെടെയുള്ള ഹോട്ട്സ്റ്റാര്‍ സ്പെഷ്യലുകള്‍, അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം, അയണ്‍മാന്‍ 3, തോര്‍: രഗ്നോരൊക് തുടങ്ങിയ സൂപ്പര്‍ഹീറോ സിനിമകള്‍, ലയണ്‍കിംഗ്, ഫ്രോസണ്‍ 2, അലാദ്ദീന്‍ തുടങ്ങിയ കിഡ്സ്സി നിമകള്‍ 3 ഭാഷകളില്‍ (ഹിന്ദി, തമിഴ്, തെലുങ്ക്) തുടങ്ങിയവ വെറും 399 രൂപയുടെ വാര്‍ഷിക പ്ലാനിലൂടെ ലഭിക്കും. ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയതും ഏറ്റവും മികച്ചതുമായ സിനിമയാണ് അംഗ്രേസി മീഡിയം.

‘ദുരിതപൂര്‍ണ്ണമായ സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ അംഗ്രേസി മീഡിയം നിരവധി അനവധി ആളുകളിലേക്ക് എത്തും എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് ആനന്ദം നല്‍കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കഴിയും എന്ന് ഞാന്‍ കരുതുന്നു’ – നടന്‍ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

Comments

comments

Categories: FK News

Related Articles