കോവിഡ്-19: യുഎന്‍-ലോകാരോഗ്യ സംഘടനയുടെ പ്രചാരണത്തില്‍ പങ്കുചേരും

കോവിഡ്-19: യുഎന്‍-ലോകാരോഗ്യ സംഘടനയുടെ പ്രചാരണത്തില്‍ പങ്കുചേരും

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ട് പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളായ മോഹന്‍ബഗാനും, ഈസ്റ്റ് ബംഗാളും യുഎന്‍-ലോകാരോഗ്യ സംഘടന തുടങ്ങിയ സംഘടനകള്‍ ആഗോളതലത്തില്‍ നടത്തുന്ന പ്രചാരണത്തില്‍ പങ്കുചേരും. കോവിഡ്-19 മൂലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വീടിനുള്ളില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് ഉത്സാഹത്തോടെയും സജീവമായും കഴിയേണ്ടതെന്ന് അവരെ പ്രേരിപ്പിക്കുന്നതാണ് പ്രചാരണ
ത്തിന്റെ ലക്ഷ്യം. #BeActive എന്നാണ് പ്രചാരണത്തിന്റെ പേര്.

ഈ മാസം ആറിന്, യുഎന്‍ ഇന്റര്‍നാഷണല്‍ ഡേ ഓഫ് സ്‌പോര്‍ട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പീസായി ആചരിച്ച ദിനത്തിലാണ് ഇത് ലോഞ്ച് ചെയ്തത്. കോവിഡ്-19 നെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ലോകം ഒത്തുചേരുമ്പോള്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. #BeActive ക്യാംപെയ്‌നില്‍ ലോകമെമ്പാടുമുള്ള നിരവധി ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഫിഫ ഈ പ്രചരണത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ക്ലബ് അമേരിക്ക, മെല്‍ബേണ്‍ സിറ്റി എഫ്‌സി, ഓക്ക്‌ലാന്‍ഡ് എഫ്‌സി, ടീം വെല്ലിംഗ്ടണ്‍ എഫ്‌സി, സിഎ റിവര്‍ പ്ലേറ്റ്, സിആര്‍ ഫ്‌ളെമിംഗോ, എസ്ഇ പാല്‍മെയ്‌റാസ് തുടങ്ങിയ ക്ലബ്ബുകളും പ്രചാരണത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. അംഗ അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ മുതല്‍ കളിക്കാരോടും, കളി ആരാധകരോടും പ്രചാരണത്തിനു പിന്തുണ നല്‍കണമെന്നു ഫിഫ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമുള്ള എല്ലാ മുതിര്‍ന്നവരും, ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റും, കുട്ടികള്‍ ഒരു മണിക്കൂറും ശാരീരികമായി അദ്ധ്വാനം ആവശ്യം വരുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. #BeActive ക്യാംപെയ്ന്‍ നൃത്തം, കളി, വീഡിയോ ഗെയിം തുടങ്ങിയ വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Comments

comments

Categories: FK News
Tags: UN, WHO