ബിഎസ് 6 പള്‍സര്‍ 125 വിപണിയില്‍

ബിഎസ് 6 പള്‍സര്‍ 125 വിപണിയില്‍

ഡ്രം ബ്രേക്ക് വേരിയന്റിന് 69,997 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 74,118 രൂപയുമാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ബജാജ് പള്‍സര്‍ 125 വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 69,997 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 74,118 രൂപയുമാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 6,000 രൂപയും 8,000 രൂപയും വര്‍ധിച്ചു.

എന്‍ജിന്‍ ഇപ്പോള്‍ 11.8 എച്ച്പി കരുത്തും 12 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളാണ് ഇപ്പോഴും ബജാജ് പള്‍സര്‍ 125. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.ഹോണ്ട എസ്പി 125 മോട്ടോര്‍സൈക്കിളാണ് എതിരാളി.

Comments

comments

Categories: Auto