സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അടിയന്തരാവസ്ഥ: രഘുറാം രാജന്‍

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അടിയന്തരാവസ്ഥ: രഘുറാം രാജന്‍

അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് പാവപ്പെട്ടവരുടെ കൈകളില്‍ പണമെത്തിമെത്തിക്കണമെന്ന് ഉപദേശം

ഷിക്കാഗോ: സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അടിയന്തിര സാഹചര്യമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് പാവപ്പെട്ടവരുടെ കൈകളില്‍ പണമെത്തിമെത്തിക്കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആഹ്വാനം ചെയ്തു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 10% ക്രെഡിറ്റ് റേറ്റിംഗ് ഭീതിയില്ലാതെ ചെലവഴിക്കാന്‍ യുഎസിനേയോ യൂറോപ്പിനെയോ പോലെ ഇന്ത്യക്കാവില്ല. മാത്രമല്ല ഇപ്പോള്‍ത്തന്നെ ഗൗരവമേറിയ ധനക്കമ്മിയിലാണ് രാജ്യമുള്ളത്. ഈ വിഷമവൃത്തത്തില്‍, പാവപ്പെട്ടവരുടെമേല്‍ പണം ചെലവാക്കുകയാണ് ഏറ്റവും യോജ്യമായ കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടച്ചുപൂട്ടല്‍ മൂലം ദീര്‍ഘകാലത്തേക്ക് തൊഴില്‍ രഹിതരാവുന്ന പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗ്ഗത്തിന് കീഴിലുള്ളവര്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ സാഹചര്യത്തില്‍ ഒരുമിച്ചുവരണം. എന്‍ജിഒകള്‍, സ്വകാര്യ മേഖല, നേരിട്ടുള്ള ധനസഹായ കൈമാറ്റം (ഡിബിറ്റി) എന്നിവയെ വരും മാസങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കണം. ഇത്തരം ഏകീകരണമില്ലായ്മ അന്യസംസ്ഥാന തൊഴിലാളികളുടെ പലായനത്തില്‍ ദൃശ്യമായി. അടച്ചുപൂട്ടല്‍ അധിക കാലത്തേക്ക് നീട്ടിക്കോണ്ടു പോകാനാവില്ല, അതിനാല്‍ രോഗബാധ കുറവുള്ള മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുനരാരംഭിക്കണമെന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു.

Comments

comments

Categories: FK News