സര്‍ക്കാര്‍ സഹായത്തിന് പുറമേ കോടിക്കണക്കിന് ഡോളര്‍ വായ്പയെടുക്കാന്‍ ഒരുങ്ങി എമിറേറ്റ്‌സ്

സര്‍ക്കാര്‍ സഹായത്തിന് പുറമേ കോടിക്കണക്കിന് ഡോളര്‍ വായ്പയെടുക്കാന്‍ ഒരുങ്ങി എമിറേറ്റ്‌സ്

ഉഭയകക്ഷി ഫണ്ടിംഗുകളാണ് ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനി പരിഗണിക്കുന്നത്

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കോടിക്കണക്കിന് ഡോളര്‍ വായ്പയെടുക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഫണ്ടിംഗിനായി തദ്ദേശീയ, അന്തര്‍ദേശീയ ബാങ്കുകളെ എമിറേറ്റ്‌സ് സമീപിച്ചതായാണ് വിവരം. ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന് പുറമേയാണ് എമിറേറ്റ്‌സ് വായ്പയെടുക്കാന്‍ പദ്ധതിയിടുന്നത്.

സിന്‍ഡിക്കേറ്റ് വായ്പകളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതും വളരെ എളുപ്പത്തില്‍ ലഭ്യമാകുന്നതും സങ്കീര്‍ണത കുറഞ്ഞതുമായ ഉഭയകക്ഷി വായ്പകളാണ് എമിറേറ്റ്‌സ് പരിഗണിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. എമിറേറ്റ്‌സ് വക്താവ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചില്ല.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോകടൗണില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സഹിക്കേണ്ടി വന്ന ഒരു മേഖലയാണ് വ്യോമയാന മേഖല. ആഗോള ബിസിനസ്, ടൂറിസം ഹബ്ബായുള്ള ദുബായുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച എമിറേറ്റ്‌സിനെ നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സഹായിക്കുമെന്ന് ദുബായ് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളില്‍ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ്. പ്രതിദിനം അഞ്ഞൂറിലേറെ വിമാനസര്‍വീസുകളാണ് എമിറേറ്റ്‌സ് നടത്തിയിരുന്നത്.

Comments

comments

Categories: Arabia
Tags: emirates