വെര്‍ച്വല്‍ ടൂര്‍ നടത്താന്‍ സൗകര്യമൊരുക്കി ഓഡി

വെര്‍ച്വല്‍ ടൂര്‍ നടത്താന്‍ സൗകര്യമൊരുക്കി ഓഡി

ബവേറിയ (ജര്‍മനി): ഓട്ടൊമൊബൈല്‍ ഭീമനായ ഓഡിയുടെ ബവേറിയയിലുള്ള ഇംഗോള്‍സ്റ്റാഡ് പ്ലാന്റ് ലോകമെമ്പാടുമുള്ള ആളുകളെ പ്രതിവര്‍ഷം ആകര്‍ഷിക്കുന്ന ഒന്നാണ്. നിരവധി പേരാണ് ഈ പ്ലാന്റ് സന്ദര്‍ശിക്കാനെത്തുന്നത്. ഓഡിയുടെ സമ്പന്നമായ ചരിത്രത്തെ കുറിച്ച് ഒരു ഉള്‍ക്കാഴ്ച, അതിന്റെ വര്‍ത്തമാനകാലം, അതിനു പുറമേ ഭാവി എന്തായിരിക്കുമെന്നതിന്റെ ഒരു നേര്‍ക്കാഴ്ചയും ഈ പ്ലാന്റ് നല്‍കുന്നുണ്ട്.

കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ചതോടെ പല രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ വീടിനുള്ളില്‍ കഴിയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു ജര്‍മനിയിലെ പ്ലാന്‍ അടച്ചിടാന്‍ ഓഡിയും തീരുമാനിച്ചു. എന്നാല്‍ ഇംഗോള്‍സ്റ്റാഡ് പ്ലാന്റ് വെര്‍ച്വലായി സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഓഡി. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സ്ട്രീമിംഗിലാണു വെര്‍ച്വല്‍ ടൂര്‍ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലാണ് ഇത്. പരിചയ സമ്പന്നരായ ഗൈഡുകളാണ് ഓഡിയുടെ പ്ലാന്റിലെ ടൂര്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. ഇവ ആഴത്തിലുള്ള എല്ലാ വിശദാംശങ്ങളും നല്‍കുന്നുണ്ടെന്നു കമ്പനി പറയുന്നു. സൗജന്യമാണു സേവനം. എന്നാല്‍ ഇന്റര്‍നെറ്റ് യൂസേജ് ചാര്‍ജ് ബാധകമാണെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ടൂറിനായി www.audi.stream സന്ദര്‍ശിക്കുക.

Comments

comments

Categories: FK News