നിര്‍മാണത്തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണ്‍ തിരിച്ചടിയെന്ന് സര്‍വേ

നിര്‍മാണത്തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണ്‍ തിരിച്ചടിയെന്ന് സര്‍വേ

വന്‍നഗരങ്ങളിലേക്ക് കുടിയേറിയ ആഭ്യന്തര കുടിയേറ്റ തൊഴിലാളികളാണ് ദുരിതത്തിലായത്

ന്യൂഡെല്‍ഹി: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിനായി 21ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ആഭ്യന്തര കുടിയേറ്റ നിര്‍മാണ തൊഴിലാളികള്‍ക്ക് ദുരിതമായി എന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഫലത്തില്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ അതില്‍ 92.5 ശതമാനം തൊഴിലാളികള്‍ക്ക് ഇതിനകം ഒരാഴ്ച മുതല്‍ മൂന്ന് ആഴ്ച വരെയുള്ള ജോലിയാണ് നഷ്ടപ്പെട്ടത്. സര്‍ക്കാരിതര സംഘടനയായ ജാന്‍ സാഹസ് ആണ് ഉത്തരേന്ത്യയില്‍ നിന്നും മധ്യേന്ത്യയില്‍ നിന്നുമുള്ള തൊഴിലാളികളെക്കുറിച്ച് ടെലിഫോണിക് സര്‍വേ നടത്തിയത്. ഇതില്‍ ചില സുപ്രധാന നിഗമനങ്ങള്‍ ഉണ്ട്. ’42 ശതമാനം തൊഴിലാളികളും തങ്ങളുടെ കൈവശം ഭക്ഷ്യധാന്യങ്ങള്‍  അവശേഷിക്കുന്നില്ലെന്ന് സൂചിപ്പിച്ചു.  21 ദിവസത്തിനപ്പുറം ലോക്ക്ഡൗണ്‍ തുടരുകയാണെങ്കില്‍, 66 ശതമാനം തൊഴിലാളികള്‍ക്കും ഒരാഴ്ചയ്ക്കപ്പുറം തങ്ങളുടെ വീട്ടുചെലവ് കൈകാര്യം ചെയ്യാനും കഴിയില്ലെന്ന് സര്‍വേ കണ്ടെത്തി.
രണ്ടാമതായി, പ്രതികരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഭക്ഷണം, വെള്ളം, പണം എന്നിവ ലഭ്യമല്ലാത്തതോ ലോക്ക്ഡൗണ്‍ കാരണം മറ്റ് നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. പകുതിയോളം കുടിയേറ്റ തൊഴിലാളികള്‍ ഇതിനകം തന്നെ അവരുടെ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും, വരുമാനമില്ല, റേഷന്‍ ലഭ്യതയില്ലായ്മ എന്നിങ്ങനെ വ്യത്യസ്ത വെല്ലുവിളികളാണ് നേരിടുന്നത്.
മൂന്നാമത്, ’31 ശതമാനം തൊഴിലാളികള്‍ ‘വായ്പ എടുത്തിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്, അവര്‍ക്ക് തൊഴില്‍ കൂടാതെ അത് തിരിച്ചടയ്ക്കാന്‍ പ്രയാസമാണ്. അവര്‍ കൂടുതലും സ്വകാര്യ പണമിടപാടുകാരില്‍ നിന്നുമാണ് വായ്പ എടുത്തിട്ടുള്ളത്. ഇവിടെ പലിശ കൂടുതലാണ്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരേക്കാള്‍ മൂന്നിരട്ടിയോളം കൂടുതലാണ്. ഈ വായ്പകള്‍ സമീപഭാവിയില്‍ തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് അവര്‍ ഭയപ്പെടുന്നു. കടം വാങ്ങിയ തൊഴിലാളികളില്‍ 50 ശതമാനത്തോളം പേര്‍ അവരുടെ പണമടയ്ക്കല്‍ കഴിവില്ലായ്മയെ ഭയപ്പെടുന്നു.
 94 ശതമാനം തൊഴിലാളികള്‍ക്കും കെട്ടിട, നിര്‍മാണത്തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ല, ഇത് അവര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നു.സര്‍വേ പ്രകാരം, കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവശ്യമായ അടിയന്തിര ആശ്വാസം റേഷനുകളായിരുന്നു. അവരില്‍ 83 ശതമാനം പേരും ഷട്ട്ഡൗണിനുഷശേഷം ജോലി കണ്ടെത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ്. നാലു പേരുള്ള ഒരു ശരാശരി കുടുംബത്തെ സഹായിക്കുന്നതിനായി 55 ശതമാനം തൊഴിലാളികള്‍ പ്രതിദിനം 200-400 രൂപ വരെ വരുമാനം നേടുന്നുവെന്നും 39 ശതമാനം പേര്‍ പ്രതിദിനം 400-600 രൂപ വരെ വരുമാനം നേടുന്നുവെന്നും സര്‍വേ കണ്ടെത്തി. ഇതിനര്‍ത്ഥം മിനിമം വേതന നിയമമുണ്ടായിട്ടും ഈ തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത് എന്നാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 9 ശതമാനത്തോളം നിര്‍മാണമേഖല സംഭാവന ചെയ്യുന്നു, കൂടാതെ ഇന്ത്യയിലുടനീളം ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ,55 ദശലക്ഷം പേര്‍, പ്രതിദിനം ഇൗ മേഖലയിലുണ്ട്. 2011 ലെ സെന്‍സസ് ഈ ‘ആഭ്യന്തര കുടിയേറ്റക്കാരുടെ’ എണ്ണം ഇന്ത്യന്‍ ജനസംഖ്യയുടെ 37 ശതമാനമാണ്.

Comments

comments

Categories: FK News
Tags: Lockdown

Related Articles