വലിയ എന്‍ജിനില്‍ ബിഎസ് 6 ടിവിഎസ് സ്‌പോര്‍ട്ട്

വലിയ എന്‍ജിനില്‍ ബിഎസ് 6 ടിവിഎസ് സ്‌പോര്‍ട്ട്

കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 51,750 രൂപയും 58,925 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ടിവിഎസ് സ്‌പോര്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചു. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. യഥാക്രമം 51,750 രൂപയും 58,925 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിന് 48,117 രൂപ, 50,908 രൂപ എന്നിങ്ങനെ ആയിരുന്നു വില.

വലിയ എന്‍ജിനുമായാണ് പുതിയ ടിവിഎസ് സ്‌പോര്‍ട്ട് വരുന്നത്. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോറാണ് ബിഎസ് 6 ടിവിഎസ് സ്‌പോര്‍ട്ടിന് കരുത്തേകുന്നത്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍ 8.17 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7.27 ബിഎച്ച്പി, 7.5 എന്‍എം പുറപ്പെടുവിച്ചിരുന്ന 99.7 സിസി എന്‍ജിനാണ് മുന്‍ഗാമി ഉപയോഗിച്ചിരുന്നത്. ബിഎസ് 4 മോഡലിനേക്കാള്‍ ഇപ്പോള്‍ 15 ശതമാനം അധികം ഇന്ധനക്ഷമത ലഭിക്കും.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാത്രമാണ് മാറ്റം. മുന്‍ഗാമിയുടെ അതേ സ്‌റ്റൈലിംഗ് നിലനിര്‍ത്തിയിരിക്കുന്നു.
വോള്‍ക്കാനോ റെഡ്, മെര്‍ക്കുറി ഗ്രേ, ചുവപ്പ് സഹിതം കറുപ്പ്, ചുവപ്പ് സഹിതം വെളുപ്പ്, പര്‍പ്പിള്‍ സഹിതം വെളുപ്പ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ 5 സ്റ്റെപ്പ് ക്രമീകരിക്കാവുന്ന സ്പ്രിംഗുകള്‍ എന്നിവ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ 130 എംഎം ഡ്രം ബ്രേക്കും പിന്‍ ചക്രത്തില്‍ 110 എംഎം ഡ്രം ബ്രേക്കും നല്‍കി. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ ഫീച്ചറാണ്.

Comments

comments

Categories: Auto