ബിഎസ് 6 സെലെറിയോ എക്‌സ് പുറത്തിറക്കി

ബിഎസ് 6 സെലെറിയോ എക്‌സ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 4.90 ലക്ഷം മുതല്‍ 5.67 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി സെലെറിയോ എക്‌സ് വിപണിയില്‍ അവതരിപ്പിച്ചു. 4.90 ലക്ഷം മുതല്‍ 5.67 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 15,000 രൂപയോളം വര്‍ധിച്ചു. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ (ഒ), ഇസഡ്എക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ (ഒ) എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും.

നിലവിലെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ ഭാരത് സ്റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കും. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 66 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. എഎംടി ഓപ്ഷണലാണ്. 21.63 കിലോമീറ്ററാണ് മാന്വല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇന്ധനക്ഷമത.

കാഴ്ച്ചയില്‍ മുന്‍ഗാമിയില്‍നിന്ന് വ്യത്യസ്തമല്ല പുതിയ 2020 സെലെറിയോ എക്‌സ്. ചുറ്റിലും കറുത്ത ക്ലാഡിംഗ്, പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഹണികോംബ് മെഷ് ഗ്രില്‍, ഫോഗ് ലാംപുകള്‍ക്ക് ഹൗസിംഗ് എന്നിവ അതേപോലെ കാണാം. ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള 14 ഇഞ്ച് അലോയ് വീലുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നു. കാബിനിലും മാറ്റമില്ല. വെള്ളി നിറ സാന്നിധ്യത്തോടെ ഓള്‍ ബ്ലാക്ക് തീം തുടരുന്നു. നാല് ഡോറുകളിലും പവര്‍ വിന്‍ഡോകള്‍, മാന്വല്‍ എച്ച് വിഎസി, ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവ ഫീച്ചറുകളാണ്.

വേരിയന്റ് വില

വിഎക്‌സ്ഐ 4.90 ലക്ഷം

വിഎക്‌സ്‌ഐ (ഒ) 4.96 ലക്ഷം

ഇസഡ്എക്‌സ്‌ഐ 5.15 ലക്ഷം

വിഎക്‌സ്‌ഐ എജിഎസ് 5.33 ലക്ഷം

വിഎക്‌സ്‌ഐ (ഒ) എജിഎസ് 5.39 ലക്ഷം

ഇസഡ്എക്‌സ്‌ഐ (ഒ) 5.55 ലക്ഷം

ഇസഡ്എക്‌സ്‌ഐ എജിഎസ് 5.38 ലക്ഷം

ഇസഡ്എക്‌സ്‌ഐ (ഒ) എജിഎസ് 5.67 ലക്ഷം

Comments

comments

Categories: Auto
Tags: BS6 Celerio