‘നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ഞങ്ങളുണ്ട്: എന്‍ ചന്ദ്രശേഖരന്‍

‘നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ഞങ്ങളുണ്ട്: എന്‍ ചന്ദ്രശേഖരന്‍

 വെല്ലുവിളി മറികടക്കാന്‍ ആഹ്വാനം

മുംബൈ: കടന്നുപോയ കാലങ്ങളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറാന്‍ ജീവനക്കാരോട് ടാറ്റ ഗ്രൂപ്പിന്റെ ആഹ്വാനം. ലോകമഹായുദ്ധങ്ങള്‍, ക്ഷാമം, പകര്‍ച്ചവ്യാധി എന്നിവ അതിജീവിച്ച നാം അടുത്ത വെല്ലുവിളിക്കായി തയാറെടുക്കുമെന്ന് പറഞ്ഞാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കുന്നത്. ഞങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെയുണ്ട് എന്ന ഉറപ്പും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം നല്‍കുന്നുണ്ട്.

”കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന തികച്ചും അസാധാരണമായ സംഭവവികാസങ്ങളാണ് കഴിഞ്ഞ മാസം കാണാനിടയായതെന്നു പറഞ്ഞു തുടങ്ങുന്ന കത്തില്‍ ജീവനക്കാരെ ഒപ്പം ചേര്‍ത്തു നിര്‍ത്തുന്ന, ആത്മവിശ്വാസം ജനിപ്പിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക ജനസംഖ്യയുടെ നാലിലൊന്ന് ജനതയും അടച്ചുപൂട്ടലിലാണ്. ചില ഭൂപ്രദേശങ്ങളിലും നഗരങ്ങളിലും വൈറസ് വളരെ വേഗത്തില്‍ പടരുകയാണ്. വളര നിര്‍ണായകമായ, ആശങ്ക ജനിപ്പിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ നിങ്ങളില്‍ പലരും ബുദ്ധിമുട്ടുന്നുണ്ടാകാം.എന്നാല്‍ നിലവിലെ സാഹചര്യം മനസിലാക്കി ഇണങ്ങണം, സുരക്ഷിതരാകണം. നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം ഞങ്ങളുണ്ട്”, എന്‍ ചന്ദ്രശേഖരന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

അടച്ചുപൂട്ടല്‍ കാലയളവിലും അവശ്യ സാഹചര്യങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കമ്പനി ജീവനക്കാരെ അഭനന്ദിക്കാനും അദ്ദേഹം മറന്നില്ല. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയില്‍ മുന്നില്‍ നിന്ന് പിന്തുണയ്ക്കാണ്‍ കമ്പനി സദാ സജ്ജമാണ്. കമ്പനി നേതൃത്വം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ആവശ്യമായ സാമ്പത്തിക പിന്തുണ അടക്കമുള്ളവ ചെയ്യുന്നുണ്ട്. ടാറ്റ ട്രസ്റ്റും ടാറ്റ സണ്‍സും ചേര്‍ന്ന് 1500 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇതു കൂടാതെ താജ് വഴി ഭക്ഷ്യവിതരണത്തിനും പദ്ധതിയിടുന്നുണ്ട്. ജംഷഡ്പൂരില്‍ 50,000 പേര്‍ക്ക് ഭക്ഷണമെത്തിക്കുകയും ചെയ്തു. പരീക്ഷണ കിറ്റുകള്‍ അടക്കമുള്ളവയും വെന്റിലേറ്ററുകളും അവശ്യക്കാര്‍ക്ക് എത്തിക്കാന്‍ പിന്തുണ നല്‍കും. ഡിമാന്‍ഡ് കൂടുന്നത് അനുസരിച്ച് വെന്റിലേറ്ററുകളും നിര്‍മിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളില്‍ ജീവനക്കാര്‍ക്കും രാജ്യത്തിനുമൊപ്പമുണ്ട് കമ്പനി എന്നു ഓര്‍മിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

Comments

comments

Categories: FK News