റമദാന്‍: ഭക്ഷ്യവസ്തുക്കളുടെ സംഭരണം ഇരട്ടിയാക്കി അബുദാബി

റമദാന്‍: ഭക്ഷ്യവസ്തുക്കളുടെ സംഭരണം ഇരട്ടിയാക്കി അബുദാബി

മുനിസിപ്പാലിറ്റിയുടെ വിതരണ കേന്ദ്രങ്ങള്‍ വഴിയും കോര്‍പ്പറേറ്റ് സൊസൈറ്റികള്‍ മുഖേനയും സാധനങ്ങള്‍ വിതരണം ചെയ്യും

അബുദാബി: റമദാന്‍ മാസത്തെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് അബുദാബി അവശ്യ ഭക്ഷ്യ വസ്തുക്കളുടെ സംഭരണം ഇരട്ടിയാക്കി. അബുദാബി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിതരണ കേന്ദ്രങ്ങളിലും രാജ്യത്തുടനീളമുള്ള കോര്‍പ്പറേറ്റ് സൊസൈറ്റികളിലുമാണ് റമദാന്‍ മാസത്തേക്കുള്ള കരുതല്‍ ശേഖരമെന്നോണം അബുദാബി കൂടുതല്‍ സാധനങ്ങള്‍ സംഭരിച്ചിരിക്കുന്നത്.

പുണ്യമാസത്തെ വരവേല്‍ക്കാന്‍ തയാറെടുപ്പുകള്‍ നടത്തുന്ന എമിറാറ്റികള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലുടനീളം മതിയായ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുകയാണ് അധികൃതരുടെ ലക്ഷ്യം. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അബുദാബി മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് ഹബ്ബുകള്‍ മുഖേന പൗരന്മാര്‍ക്ക് വിതരണകേന്ദ്രങ്ങളില്‍ നിന്നുള്ള സൗധനങ്ങള്‍ വാങ്ങാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുനിസിപ്പാലിറ്റിയുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനായി 2018ലാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മുഖേന യുഎഇ പൗരന്മാര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിത്തുടങ്ങാമെന്നും ആളുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തയാറാണെന്നും മുനിസിപ്പാലിറ്റീസ്, ഗതാഗത വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.

Comments

comments

Categories: Arabia
Tags: abudhabi, Ramadan