ചെറുപയര്‍ വിലയില്‍ 20% വര്‍ധന

ചെറുപയര്‍ വിലയില്‍ 20% വര്‍ധന

ചെറുപയര്‍ വില കുതിച്ചുയരുന്നു. പ്രമുഖ വിതരണ കേന്ദ്രങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണം താറുമാറായതോടെ ചെറുപയര്‍ വില 20 ശതമാനം വര്‍ധിച്ചു. വിളവെടുപ്പ് കുറഞ്ഞതും ചറുപയറിന് ക്ഷാമമുണ്ടാകാന്‍ കാരണമായതായി കച്ചവടക്കാര്‍ സൂചിപ്പിക്കുന്നു.

രാജസ്ഥാനില്‍ കാലാവസ്ഥ മോശമായതാണ് വിളവെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഉയര്‍ന്ന ഗുണമേന്‍മയുള്ള ചെറുപയറിന് നാഗ്പൂരില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 13 ശതമാനം വില ഉയര്‍ന്ന് കിലോഗ്രാമിന് 83 രൂപയായി. ഇതോടെ മൊത്തവ്യാപാരവിലയിലും റീട്ടെയ്ല്‍ വിലയിലും 20 ശതമാനം നിരക്ക് ഉയര്‍ന്നിരിക്കുകയാണ്.

Comments

comments

Categories: FK News
Tags: Green gram