യുഎസിനെ കാത്ത് 1946 ന് ശേഷമുള്ള വലിയ ഇടിവ്

യുഎസിനെ കാത്ത് 1946 ന് ശേഷമുള്ള വലിയ ഇടിവ്

2020 ല്‍ യുഎസ് സമ്പദ് വ്യവസ്ഥ 5.5% പിന്നോട്ടു പോവും. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാവട്ടെ 38 ശതമാനത്തിന്റെ തകര്‍ച്ചയുണ്ടാവാം

ന്യുയോര്‍ക്ക്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ് ഘടനയായ യുഎസിനെ കാത്തിരിക്കുന്നത് ചരിത്രപരമായ ഇടിവ്. 1946 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് അമേരിക്കന്‍ സാമ്പത്തിക രംഗം നേരിടാനിരിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക സോവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിക്കുന്നു. 2020 ല്‍ യുഎസ് സമ്പദ് വ്യവസ്ഥ 5.5% പിന്നോട്ടു പോവും. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാവട്ടെ 38 ശതമാനത്തിന്റെ തകര്‍ച്ചയാവും രാജ്യത്തെ സമ്പദ് ഘടനയ്ക്ക് ഉണ്ടായേക്കുക. അതോടൊപ്പം രാജ്യത്തെ തൊഴിലില്ലായ്മയും ക്രമാതീതമായി ഉയരുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കണ്ടെത്തുന്നുണ്ട്.

മുന്‍പത്തെ നിരീക്ഷണമായ 12.8 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മയുടെ തോത് 15.7 ശതമാനമെന്ന എക്കാലത്തെയും വലിയ ഉയര്‍ച്ചയിലേക്കെത്തും. യുഎസിലെ ആഭ്യന്തര ഉല്‍പ്പാദനം രണ്ടാം പാദത്തില്‍ 7 ശതമാനത്തില്‍ അധികം ഇടിയുമെന്നാണ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിന്റെ ബജറ്റ് ഓഫീസ് അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: Business & Economy