അകലം പാലിച്ചില്ലേല്‍ പിഴ 2.6 ലക്ഷം

അകലം പാലിച്ചില്ലേല്‍ പിഴ 2.6 ലക്ഷം

കോവിഡ് 19 ബാധയെ തുടര്‍ന്ന് കാനഡയിലെ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ തമ്മില്‍ പാലിക്കേണ്ട അകലം ലംഘിച്ചാല്‍ പിഴ നല്‍കേണ്ടത് 2.6 ലക്ഷം രൂപ. സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പൊതു പാര്‍ക്കുകളിലും മറ്റും 2 മീറ്റര്‍ അകലമാണ് വ്യക്തികള്‍ പാലിക്കേണ്ടത്.

രോഗബാധ നിയന്ത്രിക്കാന്‍ പൊതു ജനങ്ങളോട് പലവിധ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് പിഴത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കാനഡയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രത കൂടിയ ടൊറന്റോ സിറ്റിയിലെ മേയര്‍ ജോണ്‍ കെറി വ്യക്തമാക്കി. പലരുടേയും ജീവന്‍ തന്നെ അപകടത്തിലാക്കുന്നതിനാലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആളുകള്‍ നിര്‍ദേശങ്ങള്‍ മനസിലാക്കുന്നില്ലെന്നു നടിക്കുകയാണ്, അവര്‍ക്കുള്ള ശിക്ഷയായാണ് പിഴത്തുക കൂട്ടി നടപ്പാക്കുക. അടുത്ത 30 ദിവസത്തേക്കു കൂടി കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കടുപ്പിച്ചിരിക്കുകയാണിവിടെ.

Comments

comments

Categories: FK News