ബിഎസ് 6 പള്‍സര്‍ ആര്‍എസ് 200 വിപണിയില്‍

ബിഎസ് 6 പള്‍സര്‍ ആര്‍എസ് 200 വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 1.45 ലക്ഷം രൂപ. 3,000 രൂപയോളം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന 2020 ബജാജ് പള്‍സര്‍ ആര്‍എസ് 200 വിപണിയില്‍ അവതരിപ്പിച്ചു. 1.45 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് മോഡലിനേക്കാള്‍ 3,000 രൂപയോളം കൂടുതല്‍. മോട്ടോര്‍സൈക്കിളില്‍ സ്‌റ്റൈലിംഗ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ പുതിയ വാഹനഘടകങ്ങള്‍ നല്‍കിയതോടെ ഭാരം രണ്ട് കിലോഗ്രാം വര്‍ധിച്ചു.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിടിഎസ് ഐ എന്‍ജിനാണ് ബിഎസ് 6 ബജാജ് പള്‍സര്‍ ആര്‍എസ് 200 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍ 9,750 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പി കരുത്തും 18.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ഘടിപ്പിച്ചു.

സൈക്കിള്‍ പാര്‍ട്ടുകളില്‍ മാറ്റമില്ല. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കും സസ്‌പെന്‍ഷന്‍ ജോലി നിര്‍വഹിക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കി. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്.

ഫീച്ചറുകളില്‍ മാറ്റമില്ല. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ ഇരട്ട പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ തുടരുന്നു.

ഇപ്പോഴത്തെ വിലയില്‍, പരിഷ്‌കരിച്ച പള്‍സര്‍ ആര്‍എസ് 200 വിപണിയില്‍ മല്‍സരിക്കുന്നത് യമഹ വൈഇസഡ്എഫ് ആര്‍15 വി 3.0, കെടിഎം ആര്‍സി 125 എന്നിവയോടാണ്.

Comments

comments

Categories: Auto