കരുത്ത് ചോരാതെ ബിഎസ് 6 ബജാജ് ഡോമിനര്‍ 400

കരുത്ത് ചോരാതെ ബിഎസ് 6 ബജാജ് ഡോമിനര്‍ 400

ഡെല്‍ഹി എക്‌സ് ഷോറൂം വില 1,91,751 രൂപ

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ബജാജ് ഡോമിനര്‍ 400 വിപണിയില്‍ അവതരിപ്പിച്ചു. 1,91,751 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 1,749 രൂപയുടെ വര്‍ധന.

അഗ്രസീവ് ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സവിശേഷമായ സ്പ്ലിറ്റ് ടെയ്ല്‍ ലാംപ് എന്നിവ അതേപോലെ കാണാം.

373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കും. കരുത്ത് കുറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. എന്‍ജിന്‍ തുടര്‍ന്നും 39.4 ബിഎച്ച്പി കരുത്തും 35 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയില്ല. സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ് എന്നിവ അതേപോലെ തുടരുന്നു. എന്നാല്‍ ബിഎസ് 6 മോട്ടോര്‍സൈക്കിളിന്റെ ഭാരം മൂന്ന് കിലോഗ്രാം വര്‍ധിച്ചു. ഇപ്പോള്‍ 187 കിലോഗ്രാമാണ്.

വിലയുടെ അടിസ്ഥാനത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കെടിഎം 250 ഡ്യൂക്ക്, സുസുകി ജിക്‌സര്‍ 250 എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto