‘ഓട്ടോ മേഖലയെ സര്‍ക്കാര്‍ സഹായിക്കണം’

‘ഓട്ടോ മേഖലയെ സര്‍ക്കാര്‍ സഹായിക്കണം’

കോവിഡ് 18 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഓട്ടോമൊബീല്‍ നിര്‍മാതാക്കളും കംപൊണന്റ് വിതരണക്കാരും ഉല്‍പ്പാദനം നിര്‍ത്തിവെച്ച് കനത്ത നഷ്ടം നേരിടുന്നതിനാല്‍, പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്ന് അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ നീരജ് കന്‍വര്‍ പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ പുരോഗതി ഉണ്ടെങ്കില്‍ പ്രതിസന്ധിക്ക് ശേഷം നിക്ഷേപം വളരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. അപ്പോളോ ടയേഴ്‌സ് പ്രൊമോട്ടര്‍മാര്‍ കടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഹരികള്‍ വിറ്റഴിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓട്ടോ, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ചലനാത്മകമാക്കുന്നിലും ജിഡിപി വളര്‍ച്ചയിലും ഓട്ടോ മേഖലയുടെ പങ്ക് വളരെ വലുതാണെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ ഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Auto sector