അബ്ദുല്‍ഹമീദ് സയീദ് യുഎഇ കേന്ദ്രബാങ്ക് ഗവര്‍ണര്‍

അബ്ദുല്‍ഹമീദ് സയീദ് യുഎഇ കേന്ദ്രബാങ്ക് ഗവര്‍ണര്‍

ഇദ്ദേഹത്തെ കേന്ദ്രബാങ്ക് ഗവര്‍ണറായി നിയമിച്ച് കൊണ്ട് യുഎഇ പ്രസിഡന്റ് ഉത്തരവിറക്കി

ദുബായ്: രാജ്യത്തെ പുതിയ കേന്ദ്രബാങ്ക് ഗവണര്‍റായി അബ്ദുല്‍ഹമീദ് സയീദിനെ നിയമിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. ബാങ്കിംഗ്, ധനകാര്യ രംഗത്ത് 35 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് അബ്ദുല്‍ഹമീദ് സയീദ്.

2014 മുതല്‍ കേന്ദ്രബാങ്ക് ഗവര്‍ണറായിരുന്ന മുബാറക് റാഷിദ് അല്‍- മന്‍സൂറിക്ക് പകരക്കാരനായാണ് സയീദ് എത്തുന്നത്.

മുമ്പ് ഫസ്റ്റ് അബുദാബി ബാങ്കിലും അബുദാബി ഡെവലപ്‌മെന്റല്‍ ഹോള്‍ഡിംഗ് കമ്പനിയിലും എമിറേറ്റ്‌സ് ഇന്‍വെ്റ്റ്‌മെന്റ് അതോറിട്ടിയിലും അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലും സ്‌കൈന്യൂസ് അറേബ്യയിലും ബോര്‍ഡംഗമായും മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ബോര്‍ഡംഗമായും സിറ്റി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായും അബ്ദുല്‍ഹമീദ് സയീദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ നിന്നുമാണ് അബ്ദുല്‍ഹമീദ് സയീദ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്തത്.

Comments

comments

Categories: Arabia