ലോകം ഓഫീസായി മാറിയെന്ന് മുരളി തുമ്മാരുകുടി

ലോകം ഓഫീസായി മാറിയെന്ന് മുരളി തുമ്മാരുകുടി

വിബി ടോക് ഓണ്‍ലൈനായി അരങ്ങേറി; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് 325-ഓളം സംരംഭകര്‍ പങ്കെടുത്തു

കൊച്ചി: വിജയീ ഭവ അലുംമ്നി (വിബിഎ) സംരംഭകര്‍ക്കായി മാസം തോറും നടത്തിവരുന്ന വിജയീ ഭവ ടോകിന്റെ അറുപതാമത്തെ പരിപാടി ലോക് ഡൗണ്‍ കണക്കിലെടുത്ത് ഓണ്‍ലൈനായി അരങ്ങേറി. ഇന്നലെ (ബുധനാഴ്ച) നടന്ന പരിപാടിയില്‍ ഖത്തര്‍, യുഎഇ, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള 325-ഓളം സംരഭകര്‍ പങ്കെടുത്തുവെന്ന് വിബിഎ പ്രസിഡന്റ് നൗഷാദ് എം കെ അറിയിച്ചു.

ഓരോ ദുരന്ത സാഹചര്യങ്ങളും ഓരോ അവസരങ്ങള്‍ കൂടിയാണെന്ന് സംരംഭകരെ അഭിസംബോധന ചെയ്ത ഡിസാസ്റ്റര്‍ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. ആഹാരം, ആരോഗ്യം, എന്നീ കാര്യങ്ങളിലേയ്ക്ക് ആളുകളുടെ ചിന്ത ചുരുങ്ങിയതായാണ് ഈ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. രാജ്യങ്ങളും സ്വയം പര്യാപ്തമാകാനുള്ള ശ്രമത്തിലേയ്ക്ക് മാറുന്നു. വീട്ടിലിരുന്ന് ജോലി ചെയ്തുകൊണ്ട് ലോകം വലിയൊരു ഓഫീസായി മാറിയ അനുഭവവുമുണ്ടാവുന്നു. വിജയീ ഭവ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും പങ്കെടുത്തു. സൂം (www.zoom.us) എന്ന കോണ്‍ഫറന്‍സ് അപ്ലിക്കേഷന്‍ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തേ ഇതു പരിചയം ഇല്ലാത്തവര്‍ക്ക് വേണ്ടി പരിശീലന സെഷനുകളും ഒരുക്കിയിരുന്നു. എന്തൊക്കെ സംഭവിച്ചാലും നമ്മുടെ ജീവിതവും ബിസിനസുമെല്ലാം പതിന്മടങ്ങ് കരുത്തോടെ മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയണമെന്ന നിശ്ചയദാര്‍ഡ്യമാണ് പരിപാടിയില്‍ മുടക്കം വരുത്താതിരിക്കാന്‍ പ്രേരണയായതെന്ന് നൗഷാദ് പറഞ്ഞു.

Comments

comments

Categories: FK News