ഹോണ്ട വില്‍പ്പനയില്‍ ഇടിവ്

ഹോണ്ട വില്‍പ്പനയില്‍ ഇടിവ്

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്‌സിഐഎല്‍) മാര്‍ച്ചിലെ വില്‍പ്പനയില്‍ 78.5% ഇടിവ്. കമ്പനിയുടെ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 3697 വാഹനങ്ങള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം സമാന മാസത്തില്‍ 17,202 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് എച്ച്‌സിഐഎല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 216 ആയി ചുരുങ്ങി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,02,016 വാഹനങ്ങള്‍ വിറ്റഴിച്ച കമ്പനി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,83,808 വാഹനങ്ങള്‍ വില്‍ക്കുകയുണ്ടായി. സാമ്പത്തിക മാന്ദ്യം, ഡിമാന്‍ഡിലുണ്ടായ ഇടിവ്, ബിഎസ്6 ലേക്കുള്ള മാറ്റം തുടങ്ങി പലവിധ കാരണങ്ങളാല്‍ മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓട്ടോമോട്ടീവ് മേഖല കടുത്ത പ്രതിസന്ധി നേരിട്ടതായി എച്ച്‌സിഐഎല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്റ്ററുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

Comments

comments

Categories: Auto
Tags: Honda