ജിജെഇപിസി പിഎം-കെയര്‍സ് ഫണ്ടിലേക്ക് 21 കോടി നല്‍കും

ജിജെഇപിസി പിഎം-കെയര്‍സ് ഫണ്ടിലേക്ക് 21 കോടി നല്‍കും

കോവിഡിനെതിരെ പോരാടുന്നതിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഐക്യദാര്‍ഢ്യവും ശക്തമായ പിന്തുണയും കൗണ്‍സില്‍ നല്‍കും

കൊച്ചി: ഇന്ത്യയിലെ രത്ന-ജ്വല്ലറി വ്യാപാരത്തിന്റെ പരമോന്നത സംഘടനയായ ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) പിഎം കെയേഴ്സ് ഫണ്ടിലേക്ക് 21 കോടി രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു. രാഷ്ട്രം അഭൂതപൂര്‍വമായ പ്രതിസന്ധി നേരിടുന്നുണ്ട്, മുമ്പെങ്ങുമില്ലാത്തവിധം സംഘടനകളുടെയും അവരുടെ വിഭവങ്ങളുടെയും സേവനം ആവശ്യമാണെന്ന് കൗണ്‍സില്‍ പറയുന്നു.

കോവിഡിനെതിരെ പോരാടുന്നതിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഐക്യദാര്‍ഢ്യവും ശക്തമായ പിന്തുണയും കൗണ്‍സില്‍ നല്‍കും .ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തവും കഴിവുറ്റതുമായ നേതൃത്വത്തില്‍, രാജ്യത്ത് കോവിഡ് -19ന്റെ വ്യാപനം തടയാന്‍ സാധ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

പിഎം-കെയേഴ്സ് ഫണ്ടിലേക്കുള്ള ജിജെഇപിസിയുടെ സംഭാവനയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നിരവധി സംരംഭങ്ങളില്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് കാരണം നമ്മുടെ രാജ്യത്തിന്റെയും നിരവധി വ്യവസായങ്ങളുടെയും സാമ്പത്തിക സ്ഥിതി രൂക്ഷമായി ബാധിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അംഗങ്ങള്‍, ട്രേഡ് അസോസിയേറ്റുകള്‍, ജെം ആന്‍ഡ് ജ്വല്ലറി അസോസിയേഷനുകള്‍ എന്നിവ മുന്നോട്ട് വന്ന് പ്രധാനമന്ത്രി-കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജിജെഇപിസി ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: Gems