ഭൈരവ് ത്രിവേദിയെ ഫിനെബ്ലര്‍ സിഇഒ ആയി നിയമിച്ചു

ഭൈരവ് ത്രിവേദിയെ ഫിനെബ്ലര്‍ സിഇഒ ആയി നിയമിച്ചു

കഴിഞ്ഞ മാസമാണ് പ്രമോദ് മങ്ങാട്ട് സിഇഒ സ്ഥാനം രാജിവെച്ചത്

അബുദാബി: ബിസിനസ് തുടര്‍ച്ച സംബന്ധിച്ച് പ്രതിസന്ധി നേരിടുന്ന യുഎഇ ആസ്ഥാനമായ പണമിടപാട്, വിദേശ കറന്‍സി വിനിമയ കമ്പനിയായ ഫിനെബ്ലറിന്റെ പുതിയ മേധാവിയായി ഭൈരന് ത്രിവേദി നിയമിതനായി. പ്രമോദ് മങ്ങാട്ട് സിഇഒ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സിഇഒയെ നിയമിച്ചിരിക്കുന്നതെന്ന് ലണ്ടന്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ഫിനെബ്ലര്‍ അറിയിച്ചു.

ത്രിവേദി കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായതില്‍ സന്തോഷമുണ്ടെന്ന് ഫിനെബ്ലറിന്റെ സഹ ചെയര്‍മാനും നോമിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മിഷേല്‍ ടോമാലിന്‍ പ്രതികരിച്ചു. പുതിയ സാങ്കേതികവിദ്യകളിലും പേയ്‌മെന്റ് മേഖലയിലും ആഴത്തിലുള്ള അനുഭവജ്ഞാനമുള്ള വ്യക്തിയാണ് ത്രിവേദിയെന്നും 25 വര്‍ഷത്തെ അനുഭവ പരിചയമാണ് ബിസിനസ് രംഗത്ത് അദ്ദേഹത്തിന് ഉള്ളതെന്നും ടോമാലിന്‍ പറഞ്ഞു.

ഫിനെബ്ലറില്‍ എത്തുന്നതിന് മുമ്പ് യുഎഇയിലെ മറ്റൊരു പണമിടപാട് കമ്പനിയായ നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷണലിന്റെ സിഇഒ ആയും ഡയറക്ടര്‍ ബോര്‍ഡ് ഉപദേശകനും ആയിരുന്നു ത്രിവേദി. സിറ്റിബാങ്ക് മാനേജിംഗ് ഡയറക്ടറായും റെമിറ്റന്‍സ് വിഭാഗം ആഗോള മേധാവിയായും ത്രിവേദി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Fineblr ceo