കോവിഡ്19: ഹീറോ 100 കോടി നല്‍കും

കോവിഡ്19: ഹീറോ 100 കോടി നല്‍കും

കോവിഡ്19 പ്രതിസന്ധിയില്‍ സഹായഹസ്തം നല്‍കി ഹീറോ മോട്ടോകോര്‍പ്പ്. ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 100 കോടി രൂപ സംഭാവന നല്‍കും. ധനസഹായത്തിന്റെ പകുതി പിഎം കെയേഴ്‌സ് ഫണ്ടിലേക്കാണ് നല്‍കുക.

ശേഷിക്കുന്ന തുക മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി വിനിയോഗിക്കും. അടിയന്തര സാഹചര്യങ്ങളില്‍ രാജ്യത്തെ പിന്തുണയ്ക്കാന്‍ എല്ലാവരും ഒന്നിച്ചു നിന്ന് സഹായിക്കണമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുംജാള്‍ പറഞ്ഞു. എന്‍ജിനിയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ പിഎം കെയേഴ്‌സിലേക്ക് 150 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.

Comments

comments

Categories: FK News
Tags: Covid 19