കാന്‍സര്‍ മുഴകള്‍ കരുത്താര്‍ജിക്കുന്നതിങ്ങനെ

കാന്‍സര്‍ മുഴകള്‍ കരുത്താര്‍ജിക്കുന്നതിങ്ങനെ

മൃതകോശങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ കാന്‍സര്‍ മുഴകള്‍ പ്രതിരോധശേഷി നേടുന്നു

ട്യൂമറുകള്‍ കാന്‍സര്‍ മരുന്നുകളെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് ഗവേഷകര്‍ കണ്ടെത്തി. കാന്‍സര്‍ കോശങ്ങള്‍ സജീവമായി നിലനില്‍ക്കുന്നതിനും മരുന്ന് പ്രതിരോധം വികസിപ്പിക്കുന്നതിനുമായി ഇതിനകം നിര്‍ജ്ജീവമായ കോശങ്ങളെ ഉപയോഗിക്കുന്ന ഒരു സംവിധാനമാണിതെന്നാണ് കണ്ടെത്തല്‍. ചില അര്‍ബുദമരുന്നുകളെ പ്രതിരോധിക്കാന്‍ ട്യൂമറുകള്‍ക്ക് ശേഷി കൈവന്നതായി നേരതിതേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണിത് കണ്ടെത്തിയിരിക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം ട്യൂമറുകളെ ഈ തരത്തിലുള്ള പ്രതിരോധം നേടുന്നതില്‍ നിന്ന് തടയുന്ന പുതിയ തരം മരുന്നുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും.

ശരീരത്തില്‍ രൂപപ്പെടുന്ന മുഴ ആളുകളെ പ്രത്യേകിച്ച്, സ്ത്രീകളെ ആശങ്കപ്പെടുത്താറുണ്ട്. ഇത്തരം മുഴ കാന്‍സറിനെ സൂചിപ്പിക്കുന്നവയാണെന്നതിനാലാണിത്. എന്നാല്‍ എല്ലാ മുഴയും ആശങ്കാജനകമല്ലെന്നതാണ് വാസ്തവം. ജവിഷമത്തിനും കാരണമാവില്ല. ചര്‍മത്തിനുള്ളിലോ ഉപരിതലത്തിലോ ഉള്ള ആരോഗ്യപ്രശ്നങ്ങള്‍ നീര് വരാന്‍ കാരണമാകാറുണ്ട്. ഭൂരിഭാഗം മുഴകളും പ്രത്യേകിച്ഛ് സ്തനങ്ങളില്‍ അനുഭവപ്പെടുന്നത് സിസ്റ്റ് മൂലമാണ്. ടെണ്ടോനൈട്ടിസ്, ഇന്‍ഫെക്ഷന്‍ അല്ലെങ്കില്‍, ആമവാതം തുടങ്ങിയ പ്രശ്നങ്ങള്‍ കാരണവും മുഴകള്‍ ഉണ്ടാകാം. അര്‍ബുദകാരികളല്ലാത്ത മുഴകള്‍ പൊതുവെ മൃദു ആയിരിക്കും, തൊടുമ്പോള്‍ ആകൃതി മാറുകയും ചലിക്കുകയും ചെയ്യും, ചര്‍മത്തിന്റെ അടിയിലോ ഉപരിതലത്തിലോ സ്ഥിതി ചെയ്യുന്നു. എന്തെങ്കിലും ആയാസമുള്ള കാര്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുഴ വളരുകയും വേദന അനുഭവപ്പെടുകയും വിശ്രമ നേരങ്ങളില്‍ മുഴയുടെ വളര്‍ച്ച കുറയുകയും ചെയ്യുന്നു. അതേസമയം കാന്‍സറസ് മുഴകള്‍ വലുതും കട്ടിയുള്ളതുമായിരിക്കുംഇത് സാധാരണയായി രണ്ടിഞ്ചോ അതില്‍ കൂടുതലോ വലിപ്പമുള്ളതായിരിക്കും. സ്പര്‍ശിക്കുമ്പോള്‍ വേദനാരഹിതമായിരിക്കും ഇത് സ്വമേധയാ പ്രത്യക്ഷപ്പെടുകയും സ്ഥിരമായി വളര്‍ന്നുകൊണ്ടുമിരിക്കുന്നു.

ട്യൂമറുകള്‍ക്ക് കാന്‍സര്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ മുമ്പേ മനസിലാക്കിയിരുന്നു. കീമോതെറാപ്പി മരുന്നുകളോട് കാന്‍സര്‍ പലപ്പോഴും ആദ്യഘട്ടത്തില്‍ അനുകൂലമായി പ്രതികരിക്കുമെങ്കിലും പോകെപ്പോകെ, മരുന്നുകള്‍ ഫലപ്രദമല്ലാത്തതാകും വിധത്തിലുള്ള ഒരു പ്രതിരോധം അവ സൃഷ്ടിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരുന്നു. കാന്‍സര്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നപല ഘടകങ്ങളുണ്ട്, അതിനാല്‍ ഡോക്ടര്‍മാര്‍ സാധാരണയായി വിവിധ മരുന്നുകളുടെ സംയോജനം ഉപയോഗിക്കുകയും ഏതെങ്കിലും ഒരു കാന്‍സര്‍ മരുന്നിനെ പ്രതിരോധിക്കാനുള്ള വികസനം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും.

നിലവിലെ പഠനത്തില്‍, മാക്രോപിനോസൈറ്റോസിസ് എന്ന പ്രക്രിയ കോശങ്ങളുടെ പ്രതിരോധം വികസിപ്പിക്കാന്‍ അനുവദിക്കുന്നത് എങ്ങനെയെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. മാക്രോപിനോസൈറ്റോസിസ് കാന്‍സര്‍ കോശങ്ങളെ മറ്റ് നിര്‍ജ്ജീവ കോശങ്ങള്‍ ഭക്ഷിക്കുന്നു, ഇത് അവയ്ക്ക് വളരാന്‍ ആവശ്യമായ ഊര്‍ജ്ജവും പോഷകങ്ങളും നല്‍കുന്നു. മാക്രോപിനോസൈറ്റോസിസ് രണ്ട് പ്രശ്നങ്ങളെ മറികടക്കാന്‍ കാന്‍സര്‍ കോശങ്ങളെ അനുവദിക്കുന്നു. ഒന്നാമതായി, ക്യാന്‍സര്‍ മരുന്നുകള്‍ സാധാരണയായി ട്യൂമറിന്റെ മെറ്റബോളിസത്തിനും വളര്‍ച്ചയ്ക്കുമുള്ള കഴിവ് തടസ്സപ്പെടുത്തുന്നു. രണ്ടാമതായി, ട്യൂമറുകളിലെ രക്തയോട്ടം പലപ്പോഴും ഗണ്യമായി തടസ്സപ്പെടുന്നു, ഇത് മൂലം ശരീരത്തിന് സാധാരണഗതിയിലുള്ള ഊര്‍ജ്ജവും പോഷകങ്ങളും വലിച്ചെടുക്കാന്‍ കഴിയില്ല.

കാന്‍സര്‍ കോശങ്ങള്‍ക്ക് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ്. കീമോതെറാപ്പിയും ഡിഎന്‍എയെ തകരാറിലാക്കുന്ന മറ്റ് ചികിത്സകളും ട്യൂമര്‍ സെല്ലുകളെ അവയുടെ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാന്‍ പ്രചോദിപ്പിക്കാറുണ്ട്. ഇതിലൂടെ, കാന്‍സര്‍ കോശങ്ങള്‍ക്ക് വളരുന്നതിന് ആവശ്യമായ അമിനോ ആസിഡുകള്‍, പഞ്ചസാര, ഫാറ്റി ആസിഡുകള്‍, ന്യൂക്ലിയോടൈഡുകള്‍ എന്നിവ ലഭിക്കും.
മാക്രോപിനോസൈറ്റോസിസ് അര്‍ബുദ കോശങ്ങള്‍ക്ക് അമിനോ ആസിഡുകള്‍ നേടാന്‍ അനുവദിക്കുന്നുവെന്ന് മുന്‍ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിരുന്നു. പുതിയ പഠനം തെളിയിക്കുന്നത് പഞ്ചസാര, ഫാറ്റി ആസിഡുകള്‍, ന്യൂക്ലിയോടൈഡുകള്‍ എന്നിവപോലുള്ള മറ്റ് മാക്രോമോളിക്യൂളുകളും കോശങ്ങള്‍ക്ക് ലഭിക്കുന്നു, ഇത് വികസനം കൂടുതല്‍ ശക്തമാക്കുന്നു.

കാന്‍സര്‍ കോശങ്ങള്‍ക്ക് മാക്രോപിനോസൈറ്റോസിസ് വഴി ആവശ്യമായ പോഷകാഹാരം തുടര്‍ന്നും ലഭിക്കുന്നതിനാല്‍, ഈ വളര്‍ച്ചയെയും ഉപാപചയത്തെയും ലക്ഷ്യം വയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള മരുന്നുകളെ അവ പ്രതിരോധിക്കുന്നു. ഇത് തെളിയിക്കാന്‍, ഗവേഷകര്‍ വിവിധ കാന്‍സര്‍ കോശങ്ങളെക്കുറിച്ച് വിവിധ പരിശോധനകള്‍ നടത്തി. മറ്റ് കോശങ്ങളെ ഭക്ഷിക്കാനുള്ള കോശങ്ങളുടെ കഴിവ് അവര്‍ തടഞ്ഞു, തുടര്‍ന്ന് മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിച്ചു.ശാസ്ത്രജ്ഞര്‍ മാക്രോപിനോസൈറ്റോസിസിനെ തടഞ്ഞപ്പോള്‍, കാന്‍സര്‍ മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമായതായി കണ്ടെത്തി.

ഗുരുതരമാകുന്തോറും കാന്‍സറിന്, മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് കൂടും. മാക്രോപിനോസൈറ്റോലസിസിനുകള്‍ക്ക് ജനുതകവ്യതിയാനം വികസിപ്പിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട് എന്നതിനാലാണിത്. റേഡിയേഷനും സ്റ്റാന്‍ഡേര്‍ഡ് ഓഫ് കെയര്‍ കീമോതെറാപ്പിയും സംയോജിപ്പിക്കുമ്പോള്‍ മാക്രോപിനോസൈറ്റോസിസ് ഇന്‍ഹിബിറ്ററുകള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുണ്ട്. മാരകമായ, ഇതു ഗുരുതരകാന്‍സര്‍ രോഗികളില്‍ അതിജീവനം സാധ്യമാക്കും.

മാക്രോപിനോസൈറ്റോസിസിനെ തടയുന്ന പുതിയ തരം മരുന്നുകളുടെ വികാസത്തിന് അവരുടെ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ഈ അറിവ് നിലവില്‍ നടക്കുന്ന മരുന്ന് പരീക്ഷണങ്ങളില്‍ മികച്ച രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നു മാത്രമല്ല, ഇത് മെച്ചപ്പെട്ട ഔഷധനിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അവര്‍പ്രത്യാശിക്കുന്നു.

Comments

comments

Categories: Health