സൗദിയുടെ ഗോതമ്പ് സംഭരണം 1 മില്യണ്‍ ടണ്‍ കവിഞ്ഞു

സൗദിയുടെ ഗോതമ്പ് സംഭരണം 1 മില്യണ്‍ ടണ്‍ കവിഞ്ഞു

അടുത്ത മാസം 1.2 മില്യണ്‍ ടണ്‍ ഗോതമ്പ് അധികമായി ഇറക്കുമതി ചെയ്യാനും പദ്ധതി

റിയാദ്: തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ തന്ത്രപ്രധാന ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെ കുറിച്ച് ആശങ്ക വേണ്ടെന്ന് സൗദി അറേബ്യയിലെ കാര്‍ഷിക മന്ത്രാലയം. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ച് ഒരു ആശങ്കയും നിലവില്‍ ഇല്ലെന്ന് മന്ത്രാലയം ഉറപ്പുനല്‍കി. 1 മില്യണ്‍ ടണ്‍ ഗോതമ്പിന്റെ തന്ത്രപ്രധാന ശേഖരം രാജ്യത്തുണ്ട്. അടുത്ത മാസം 1.2 മില്യണ്‍ ടണ്‍ ഗോതമ്പ് അധികമായി ഇറക്കുമതി ചെയ്യാന്‍ രാജ്യം പദ്ധതിയിടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിതരണം തടസപ്പെടുമെന്ന ആശങ്കകളും അഭിപ്രായങ്ങളും ശക്തമാകുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി് കാര്‍ഷിക മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്.

കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് അറവുമാടുകളെ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ മാസം വിതരണത്തെ കുറിച്ചും ആശങ്ക വേണ്ടെന്ന് മന്ത്രാലയം വക്താവ് അബ്ദുള്ള അബല്‍ഖെയ്ല്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. റമദാന്‍ മാസം അടുക്കുന്നതിനാല്‍ സൗദിയില്‍ ഭക്ഷണത്തിന്റെയും മാംസത്തിന്റെയും ഉപഭോഗം കൂടുമെന്നാണ് കരുതുന്നത്. തന്ത്രപ്രധാന ശേഖരത്തില്‍ നിന്നും തദ്ദേശീയരില്‍ നിന്നും മതിയായ ഭക്ഷ്യ വിതരണം ഉറപ്പുവരുത്തുമെന്ന് അബ്ദുള്ള വ്യക്തമാക്കി.

Comments

comments

Categories: Arabia