സ്വകാര്യ മേഖല തൊഴിലുകള്‍ വെട്ടിക്കുറയ്ക്കരുത്: രേഖ സേഥി

സ്വകാര്യ മേഖല തൊഴിലുകള്‍ വെട്ടിക്കുറയ്ക്കരുത്: രേഖ സേഥി

വ്യവസായങ്ങള്‍ക്കും എംഎസ്എംഇയ്ക്കുമായി വാഗ്ദാനം ചെയ്തിരിക്കുന്ന സമാശ്വാസ പാക്കേജിനായി വ്യവസായ ലോകം ഉറ്റുനോക്കുന്നു

തൊഴിലും ശമ്പളവും കുറയ്ക്കുന്നത് തൊഴിലാളികളെ വേദനിപ്പിക്കുന്നതോടൊപ്പം വ്യവസായങ്ങളുടെ തിരിച്ചുവരവിനെയും മോശമായി ബാധിക്കും

-രേഖ സേഥി

ന്യുഡെല്‍ഹി: അടച്ചുപൂട്ടല്‍ അവസാനിച്ചതിന് ശേഷം, സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറുന്നതിനായി സ്വകാര്യ മേഖലയിലുള്ള കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് ഓള്‍ ഇന്ത്യാ മാനേജമെന്റ് അസോസിയേഷന്റെ (എഐഎംഎ) ഡയറക്റ്റര്‍ ജനറലായ രേഖ സേഥി. ഉപഭോഗവും ആത്മവിശ്വാസവും ഇടിഞ്ഞിരിക്കുന്ന വിപണിയെ കൂടുതല്‍ തളര്‍ത്താന്‍ മാത്രമേ ഇത് ഉപകരിക്കുയുള്ളൂവെന്ന് അവര്‍ വ്യക്തമാക്കുന്നു. ‘തൊഴിലും ശമ്പളവും കുറയ്ക്കുന്നത് തൊഴിലാളികളെ വേദനിപ്പിക്കുന്നതോടൊപ്പം വ്യവസായങ്ങളുടെ തിരിച്ചുവരവിനെയും മോശമായി ബാധിക്കും’, രേഖ സേഥി പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 1.7 ലക്ഷം കോടിയുടെ പാക്കേജിനുമപ്പുറം ധനമന്ത്രി വ്യവസായങ്ങള്‍ക്കും, പ്രത്യേകിച്ച് എംഎസ്എംഇ മേഖലയ്ക്കുമായി വാഗ്ദാനം ചെയ്തിരിക്കുന്ന സമാശ്വാസ പാക്കേജിനായി വ്യവസായ ലോകം ഉറ്റുനോക്കുന്നുണ്ട്.

ആവുന്നത്ര മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും, മൊബീല്‍, ക്ലൗഡ് സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് എഐഎംഎ അംഗങ്ങളായ ബിസിനസുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതിരിക്കാന്‍ ശ്രമിക്കുന്നതെന്നും രേഖ പറയുന്നു. ഈ കാലഘട്ടത്തിന് ശേഷവും വീട്ടില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്ന സംസ്‌കാരം വ്യവസായ ലോകത്ത് തുടര്‍ന്നേക്കും. അവശ്യ ഘടകങ്ങള്‍, വിഭവങ്ങള്‍ എന്നിവയുടെ വിതരണം ഒരു കേന്ദ്രത്തില്‍ നിന്ന് മാത്രം ഉണ്ടാവുന്നതിന്റെ ദൂഷ്യവശങ്ങള്‍ വ്യവസായലോകം തിരിച്ചറിഞ്ഞെന്നും വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഉല്‍പ്പന്നങ്ങളെ വേഗത്തില്‍ രൂപാന്തരം ചെയ്യുന്നതിനുള്ള മാനേജ്‌മെന്റ് പാഠം അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതായും അവര്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK News

Related Articles