ഫോണ്‍പേയുടെ സ്വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഇനി സ്വിഗ്ഗിയും

ഫോണ്‍പേയുടെ സ്വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഇനി സ്വിഗ്ഗിയും

ഇന്ത്യയില്‍ സ്വിഗ്ഗി ഭക്ഷണം വിതരണം ചെയ്യുന്ന 520 നഗരങ്ങളിലുടനീളം ഈ സേവനം ലഭ്യമായിരിക്കും

ബെംഗളൂരു: ഇന്ത്യയുടെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ ഇന്ത്യയുടെ ഏറ്റവും വലിയ ഭക്ഷണ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി ഫോണ്‍പേ അതിന്റെ സ്വിച്ച് പ്ലാറ്റ്‌ഫോമിലൂടെ കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ, ഫോണ്‍പേയുടെ 200 മില്ല്യണ്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക്, ഫോണ്‍പേ ആപ്പില്‍ നിന്നു കൊണ്ട്തന്നെ സ്വിഗ്ഗി ആപ്പ് ആക്‌സസ്സു ചെയ്യുന്നതിനും അവരുടെ പ്രിയപ്പെട്ട ഭക്ഷണം ഓഡര്‍ ചെയ്യാനുമാകും. ഇന്ത്യയില്‍ സ്വിഗ്ഗി ഭക്ഷണം വിതരണം ചെയ്യുന്ന 520 നഗരങ്ങളിലുടനീളം ഈ സേവനം ലഭ്യമായിരിക്കും.

ഫോണ്‍പേ പ്ലാറ്റ്‌ഫോമിലെ, ആപ്പുകളുടെ ലോകത്തിലേയ്ക്കുള്ള ഒറ്റക്ലിക്ക് പ്രവേശനമാണ് ഫോണ്‍പേ സ്വിച്ച്. ഇത് ഉപഭോക്താക്കളെ ഫോണ്‍പേയില്‍ നിന്നും അവരുടെ നിര്‍ദ്ദിഷ്ട ഭക്ഷണ, ഗ്രോസറി, ഹെല്‍ത്ത് & ഫിറ്റ്‌നസ്സ്, ഷോപ്പിംഗ്, ട്രാവല്‍, വിനോദ ആപ്പുകളിലേക്ക് തടസ്സങ്ങളില്ലാതെ ഫോണ്‍പേ ആപ്പിനുള്ളില്‍ തന്നെ മാറുന്നതിന് അനുവദിയ്ക്കുന്നു. ഈ ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യാതെ തന്നെ, ഒരു ഒറ്റക്ലിക്കിനുള്ളില്‍ ഇവയിലേക്ക് ലോഗിന്‍ ചെയ്യാനാകും. ഫോണ്‍പേ സ്വിച്ച്, പങ്കാളി വ്യാപാരികളെ അവരുടെ നിലവിലുള്ള പ്രോഗ്രസീവ് വെബ് ആപ്‌സ് അല്ലെങ്കില്‍ മൊബൈല്‍ സൈറ്റുകളെ പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്, സജീവമാക്കുകയും, വിപുലമായ ഫോണ്‍പേ ഉപയോക്ത്യ അടിസ്ഥാനത്തിലേക്ക് തത്സമയം എത്തിച്ചേര്‍ക്കുകയും ചെയ്യുന്നു.

സമാരംഭത്തിന്റെ ഭാഗമായി, ചിലപ്രത്യേക ഓഫറുകള്‍ ഫോണ്‍പേ സ്വിച്ച് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ്. ലളിതമായ ഘട്ടങ്ങളിലൂടെ, ഫോണ്‍പേ ഉപയോക്താക്കള്‍ക്ക്, സ്വിഗ്ഗിയില്‍ നിന്നും ഓഡറുകള്‍ ചെയ്യുന്നതിനാകും. ഇതിനായി ചെയ്യേണ്ടത്: ഫോണ്‍പേ ആപ്പ്തുറന്ന്, സ്വിച്ച് ഐക്കണ്‍ ക്ലിക്കു ചെയ്യുക, സ്വിഗ്ഗി ആപ്പ് തിരഞ്ഞെടുത്ത്, ഓഡര്‍ ചെയ്യേണ്ട ഭക്ഷണശാല തിരഞ്ഞെടുക്കുക, പ്രിയപ്പെട്ട വിഭവങ്ങള്‍ തിരഞ്ഞെടുത്ത്, തത്സമയം പണമടയ്ക്കുക.

‘ഫോണ്‍പേ സ്വിച്ച് പ്ലാറ്റ്‌ഫോമില്‍ സ്വിഗ്ഗിയെ ഒരു പങ്കാളിയാക്കി ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം ആവേശഭരിതരാണ്. ഇത് ഞങ്ങളുടെ ഉപയോക്താക്കളെ, ഫോണ്‍പേ ആപ്പില്‍നിന്നു കൊണ്ട്തന്നെ, അവരുടെ പ്രിയപ്പെട്ട വിഭവങ്ങള്‍, സ്വിഗ്ഗിയില്‍ നിന്നും ഓഡര്‍ ചെയ്യുന്നതിന്‌സൗകര്യമൊരുക്കുന്നു. ഫോണ്‍പേ സ്വിച്ച്മുഖേന, ഞങ്ങളുടെ പങ്കാളികള്‍ക്ക് ദ്രുതമായ ഉപഭോക്തൃ സന്ദര്‍ശനങ്ങളും ഉയര്‍ന്ന ക്രയവിക്രയങ്ങളും സ്വായത്തമാക്കുന്നതിനോടൊപ്പം ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക്, ഒന്നിലധികം ആപ്പുകളിക്ക് ലേ
സൗകര്യപ്രദമായ രീതിയില്‍ ആക്‌സസ്സു ചെയ്യുന്നതിനുള്ള പങ്കാളി ആപ്പ് ഇക്കോസിസ്റ്റം നിര്‍മ്മിച്ചെടുക്കുന്നതിന് ഞങ്ങള്‍ ശ്രമിയ്ക്കുന്നു. ഫോണ്‍പേ സ്വിച്ച് സമാരംഭിച്ചതു മുതല്‍, ഞങ്ങള്‍ക്ക് മികച്ച ഉപയോക്തൃ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, ഒപ്പം നിലവില്‍ 100 പങ്കാളി ആപ്പുകള്‍ സ്വിച്ചില്‍ തത്സമയമുണ്ട്. സ്വിഗ്ഗിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടുകൊണ്ട്, വരും മാസത്തില്‍ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധനേടുന്നതിനായി ഞങ്ങള്‍ ശ്രമിക്കുന്നതാണ്.” ഫോണ്‍പേ സ്വിച്ച് തലവനായ റിതു രാജ്‌റൗത്തെല പറയുന്നു.

Comments

comments

Categories: FK News
Tags: Swiggy

Related Articles