പലിശനിരക്ക് കുറച്ച് കൊട്ടക് മഹീന്ദ്ര

പലിശനിരക്ക് കുറച്ച് കൊട്ടക് മഹീന്ദ്ര

കൊട്ടക് മഹീന്ദ്ര ബാങ്ക് സേവിംഗ്‌സ് എക്കൗണ്ടുകളുടെ വാര്‍ഷിക പലിശനിരക്ക് വെട്ടിക്കുറച്ചു. ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് അഞ്ച് ശതമാനമാണ് പലിശ നിരക്ക്. ഇന്നലെ മുതല്‍ നിരക്ക് പ്രാബല്യത്തിലായി. ഒരു ലക്ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ നാല് ശതമാനമായി തുടരും. ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള സേവിംഗ്‌സില്‍ 6 ശതമാനമായിരുന്നു പലിശ.

റെസിഡന്റ് എക്കൗണ്ടുകള്‍ക്ക് മാത്രമാണ് പുതുക്കിയ പലിശനിരക്ക് ബാധകമാകുകയെന്ന് ബാങ്ക് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസമാദ്യം സേവിംഗ്‌സ് പലിശ നിരക്ക് മൂന്ന് ശതമാനമായി വെട്ടിക്കുറച്ചിരുന്നു. വെട്ടിക്കുറയ്ക്കലിന് മുമ്പ് എസ്ബിഐയില്‍ ഒരു ലക്ഷം വരെയുള്ള തുകയ്ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 3 ശതമാനവുമായിരുന്നു പലിശനിരക്ക്. കഴിഞ്ഞയാഴ്ച ആര്‍ബിഐ റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചിരുന്നു.

Comments

comments

Categories: Banking