ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ നല്‍കും

ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ നല്‍കും

കൊച്ചി: കോവിഡ് 19 പ്രതിരോധ ആശ്വാസ നടപടികള്‍ക്കായി ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്സ് അഞ്ചു കോടി രൂപ സംഭാവന ചെയ്യുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം പി രാമചന്ദ്രന്‍ അറിയിച്ചു.

കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയും മഹാരാഷ്ട്ര, അസ്സം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പിഎം കെയേഴ്സ് ഫണ്ടിലേക്കും ഓരോ കോടി രൂപ വീതവുമാണ് നല്‍കുക. മുന്‍പൊന്നുമില്ലാത്ത രീതിയിലെ പ്രതിസന്ധിയാണു നാം നേരിടുന്നതെന്നും ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണക്കാനായി എല്ലാവരും തയ്യാറാകേണ്ട സമയമാണിതെന്നും എം പി രാമചന്ദ്രന്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: Jyothi labs