ഓണറിന്റെ പുതിയ പ്ലേ9എ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ഓണറിന്റെ പുതിയ പ്ലേ9എ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ആന്‍ഡ്രോയ്ഡ് 10, 5000 എംഎഎച്ച് ബാറ്ററി ശേഷി

വാഷിംഗ്ടണ്‍:ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓണര്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഓണര്‍ 30 നിരയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണിനൊപ്പമാണ് ഓണര്‍ പ്ലേ9എ വാവേ ഉപബ്രാന്‍ഡായ കമ്പനി അവതരിപ്പിച്ചത്.

കമ്പനിയുടെ ബജറ്റ് സമാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്കുള്ള പുതിയ അതിഥിയാണ് ഓണര്‍ പ്ലേ9എ. മീഡിയടെക് ഹീലിയോ പി35 എസ്ഒസിക്ക് ഒപ്പം 4ജിബി റാം, ആന്‍ഡ്രോയ്ഡ് 10 നൊപ്പം മാജിക് യുഐ 3.0.1 സ്‌കിന്‍, 5000 എംഎച്ച് ബാറ്ററി ശേഷി എന്നിവയാണ് പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ എടുത്തു പറയേണ്ട സവിശേഷതകള്‍. നിലവില്‍ പുറത്തിറങ്ങുന്ന മിക്ക സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമുള്ള അതിവേഗ ചാര്‍ജിംഗ് സംവിധാനത്തിന്റെ പിന്തുണ പ്ലേ9എയില്‍ ഇല്ല. മാത്രമല്ല ട്രെന്‍ഡിന് ഇണങ്ങാത്ത മൈക്രോയുഎസ്ബി പോര്‍ട്ട്, 10 വാട്‌സ് ചാര്‍ജിംഗ് വേഗത എന്നിവയാണുള്ളത്. വാവേയുടെ ഹിസ്റ്റണ്‍ 6.0 ഓഡിയോ ടെക് ഒപ്പം ലൗഡ്‌സ്പീക്കര്‍ പുതിയ ഫോണില്‍ നല്‍കിയിട്ടുണ്ട്. 6.3 ഇഞ്ച് എല്‍സിഡി പാനല്‍, എച്ച്ഡി പ്ലസ് റെസല്യൂഷന്‍, 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍, ഫിംഗര്‍പ്രിന്റ് റീഡര്‍, ഡ്യുവല്‍ കാമറ സംവിധാനം, ഫ്‌ളാഷ് മൊഡ്യൂള്‍ എന്നിവയുമുണ്ട്. 64 ജിബി വേരിയന്റിലുള്ള സ്മാര്‍ട്ട്‌ഫോണിന് ഏകദേശം 9600 രൂപയാണ് വില128 ജിബി വേരിയന്റിന് 12750 രൂപയാണ് വില. ബ്ലൂ എമറാള്‍ഡ്, ജാസ്പര്‍ ഗ്രീന്‍, നൈറ്റ് ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ചൈനയില്‍ മാത്രം പ്രീ-ഓഡര്‍ സൗകര്യമുള്ള ഫോണ്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇനിയും കമ്പനി പുറത്തുവിട്ടിട്ടില്ല.

Comments

comments

Categories: Tech