5 സ്റ്റാര്‍ റേറ്റിംഗ് നേടി പുതിയ സിറ്റി

5 സ്റ്റാര്‍ റേറ്റിംഗ് നേടി പുതിയ സിറ്റി

ഇന്ത്യയില്‍ പുറത്തിറക്കുന്ന പുതിയ സിറ്റി തായ്‌ലന്‍ഡ് വേര്‍ഷനുമായി സാമ്യമുള്ളതായിരിക്കും

ബാങ്കോക്ക്: ആസിയാന്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ പുതിയ ഹോണ്ട സിറ്റി നേടിയത് പഞ്ചനക്ഷത്ര റേറ്റിംഗ്. ഇത് മൂന്നാം തവണയാണ് ഒരു തായ്‌ലന്‍ഡ് സ്‌പെക് ഹോണ്ട സിറ്റി പരമാവധി നക്ഷത്രങ്ങള്‍ നേടുന്നത്. ഇതിനുമുമ്പ് യഥാക്രമം 2012, 2014 വര്‍ഷങ്ങളില്‍ മൂന്നാം തലമുറ, നാലാം തലമുറ ഹോണ്ട സിറ്റികള്‍ ആസിയാന്‍ എന്‍കാപില്‍നിന്ന് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) 5 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു.

ഫുള്‍ ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഇംപാക്റ്റ്, സൈഡ് ഇംപാക്റ്റ് എന്നീ ഇടി പരിശോധനകളില്‍ നൂറില്‍ 86.54 സ്‌കോര്‍ ചെയ്യാന്‍ പുതിയ സിറ്റിക്ക് കഴിഞ്ഞു. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 44.83 പോയന്റും കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ 22.85 പോയന്റും സുരക്ഷ സംബന്ധിച്ച സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ 18.89 പോയന്റുമാണ് നേടിയത്.
ജി -കോണ്‍ (ജി- ഫോഴ്‌സ് കണ്‍ട്രോള്‍ ബോഡി സ്ട്രക്ച്ചര്‍), ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ് (വിഎസ്എ), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, മള്‍ട്ടി വ്യൂ റിവേഴ്‌സ് കാമറ എന്നീ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയ തായ് സ്‌പെക് ഹോണ്ട സിറ്റിയാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഗ്ലോബല്‍ എന്‍കാപ് നടത്തുന്ന ഇടി പരിശോധനയിലും പുതിയ ഹോണ്ട സിറ്റി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയില്‍ പുറത്തിറക്കുന്ന പുതിയ സിറ്റി തായ്‌ലന്‍ഡ് വേര്‍ഷനുമായി സാമ്യമുള്ളതായിരിക്കും. അതേസമയം ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ മെക്കാനിക്കല്‍ മാറ്റങ്ങളും ഭംഗി വര്‍ധിപ്പിക്കുന്ന നടപടികളും സ്വീകരിക്കും. ഇന്ത്യയിലെത്തുന്ന പുതിയ സിറ്റി തായ്‌ലന്‍ഡില്‍ വില്‍ക്കുന്നതിനേക്കാള്‍ നീളമേറിയതായിരിക്കും. മാത്രമല്ല ഗ്രൗണ്ട് ക്ലിയറന്‍സ് അല്‍പ്പം ഉയര്‍ന്നതായിരിക്കും.

Comments

comments

Categories: Auto
Tags: Honda city