കൊറോണ കാലത്തെ ഷോ ബിസിനസ്

കൊറോണ കാലത്തെ ഷോ ബിസിനസ്

പ്രദര്‍ശനശാലകളുടെ ഭാവി ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയാകും

കോവിഡ് -19 കൊറോണ വൈറസ് രാജ്യവ്യാപകമായി ലോക്ക്ഡൗണിലേക്കു തള്ളിവിട്ട രാജ്യത്തെ സിനിമാ-സീരിയല്‍ വ്യവസായം പ്രതിസന്ധികാലം വിട്ടൊഴിഞ്ഞാലും ഏറെ നാള്‍ അനിശ്ചിതത്വം അനുഭവിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 24 മുതല്‍ അടച്ചിരിക്കുന്നു, കേരളത്തിലിത് മാര്‍ച്ച് 16 മുതലായിരുന്നു.കൊേേറാണക്കാലം വിട്ടൊഴിഞ്ഞാലും തിയെറ്ററുകളിലേക്ക് ആളുകള്‍ വരാന്‍ സമയമെടുക്കും. അച്ചിട്ട തിയെറ്റഉകള്‍ സൃഷ്ടിക്കുിന്ന ഭീതി ആഴ്ചകളോളം നിലനില്‍ക്കും.ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയറ്ററുകള്‍ അണുവിമുക്തമാക്കുന്നതടക്കമുള്ള ചെലവുകളും ശ്രമങ്ങളും വേറെ. സിനിമകളൊന്നും റിലീസ് ചെയ്യാത്തതും ഷൂട്ടിംഗ് റദ്ദാക്കിയതുമടക്കം, കൊറോണ വൈറസുമായി ബന്ധപ്പെട്ട ഈ ഷട്ട്ഡൗണിലൂടെ ദേശീയതലത്തില്‍ 800 കോടി രൂപയിലധികം നഷ്ടം സംഭവിക്കുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. ഈ ഷട്ട്ഡൗണ്‍ എത്രത്തോളം തുടരുമെന്ന് അറിയാന്‍ ഒരു മാര്‍ഗവുമില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ചൈനയിലെ 70,000 തിയേറ്ററുകളില്‍ 500 ലധികം തിയേറ്ററുകള്‍ ഏകദേശം മൂന്ന് മാസത്തിന് ശേഷം വീണ്ടും തുറന്നുവെന്നതാണ് പ്രതീക്ഷ.

ഫിലിം ബിസിനസിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ദുര്‍ബലവുമായ ഭാഗത്തെ മഹാമാരി എങ്ങനെ ബാധിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഭാവിയില്‍ പ്രേക്ഷകരെ വീടുകളില്‍ നിന്നും തിയേറ്ററിലേക്ക് കടത്തിഎത്തിക്കുകയെന്നത് വളരെ ശ്രമകരമാകും. വിമാന സര്‍വീസുകളെ രോഗകാലം എങ്ങനെ ബാധിച്ചുവോ അതിനു സമാനവും എന്നാല്‍ അതിനേക്കാള്‍ വലിയ പ്രതാഘാതവുമാണ് സിനിമാപ്രദര്‍ശനശാലകളെ കാത്തിരിക്കുന്നത്. മുന്‍കാലത്തെ ഷട്ട്ഡൗണ്‍ അനുഭവങ്ങള്‍ സിനിമാ ബിസിനസിനെ എങ്ങനെ ബാധിച്ചുവെന്നതും ഈ ഘട്ടത്തില്‍ നോക്കേണ്ടത് പ്രധാനമാണ്. വ്യവസായം ദീര്‍ഘകാലത്തേക്ക് അടച്ചുപൂട്ടിയ രണ്ട് സംഭവങ്ങള്‍ പഴയകാലക്കാര്‍ ഓര്‍ക്കുന്നു. ആദ്യത്തേത് 1986 ല്‍ ബോളിവുഡില്‍ ആരംഭിച്ച ഒരു മാസം നീണ്ടുനിന്ന പണിമുടക്കായിരുന്നു, എന്നാല്‍ താമസിയാതെ രാജ്യത്തെ എല്ലാ സിനിമാ നിര്‍മ്മാണ വ്യവസായങ്ങളിലേക്കും ഇത് വ്യാപിച്ചു. എല്ലാ റിലീസുകളിലും ഷൂട്ടുകളിലും നിന്ന നിര്‍മ്മാതാക്കള്‍ ഏകപക്ഷീയമായി പിന്മാറി. വിനോദ ബിസിനസിന് ഈടാക്കുന്ന നികുതി കുറയ്ക്കുക എന്നതായിരുന്നു സര്‍ക്കാരിനോടുള്ള അവരുടെ ആവശ്യം. ക്രമേണ ഗോഡ്‌ബോള്‍ കമ്മിറ്റി രൂപീകരിക്കുകയും നികുതി കുറയുകയും ചെയ്തു.

രണ്ട് മാസത്തോളം സിനിമകളൊന്നും റിലീസ് ചെയ്യാത്തപ്പോള്‍ 2009 ല്‍ വ്യവസായം ഭാഗികമായി അടച്ചു. എന്നിരുന്നാലും, വരുമാനം പങ്കിടല്‍ അനുപാതത്തെച്ചൊല്ലി പ്രൊഡക്ഷന്‍ ഹൗസുകളുമായും സ്റ്റുഡിയോകളുമായും തര്‍ക്കത്തിലായ വിതരണക്കാരുടെയും എക്‌സിബിറ്റര്‍മാരുടെയും ആഭ്യന്തര കാര്യമായിരുന്നെങ്കിലും ഇത് വ്യവസായത്തെ മൊത്തത്തിലാണ് തളര്‍ത്തിക്കളഞ്ഞത്. ഇതൊടുവില്‍ സിനിമയുടെ സ്റ്റാര്‍ കാസ്റ്റ് അല്ലെങ്കില്‍ ബജറ്റ് പരിഗണിക്കാതെ ഒരു സ്റ്റാന്‍ഡേര്‍ഡ് മോഡലിലാണ് ഈ നിലപാട് അവസാനിച്ചത്.കുറച്ച് വര്‍ഷങ്ങളായി, ലോകമെമ്പാടുമുള്ള തീയറ്ററുകളിലെ തിരക്ക് കുറഞ്ഞതിനാല്‍, സ്ട്രീമിംഗ് സേവനങ്ങളുടെ ഭീഷണിയെക്കുറിച്ച് ഹോളിവുഡിലും ബോളിവുഡിലും ധാരാളം സംസാരമുണ്ട്. കൊറോണ വൈറസിന്റെ മുഴുവന്‍ ഫലങ്ങളും ലോകമെമ്പാടും അനുഭവപ്പെടുന്നതോടെ, നമുക്കറിയാവുന്നതുപോലെ, സാമൂഹ്യജീവിതം ഒരു വെര്‍ച്വല്‍ ലോകത്തേക്ക് മാറാന്‍നിര്‍ബന്ധിതമായിരിക്കുന്നു. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള സ്ട്രീമിംഗ് സേവനങ്ങളില്‍ ആളുകള്‍ വീടിനുപുറത്തുള്ള വിനോദത്തിന്റെ ശൂന്യത പരിഹരിക്കുന്നു. കൊറോണപ്രതിസന്ധി സ്ട്രീമിംഗിന്റെ ഉയര്‍ച്ചയെ വേഗത്തിലാക്കുമോ? ഹോളിവുഡില്‍ നിന്ന് വരുന്ന അടയാളങ്ങള്‍ വിശ്വസിക്കാമെങ്കില്‍, ഉത്തരം അതെ എന്നാണ്.

ഹോളിവുഡില്‍ പരമ്പരാഗതമായി, സിനിമകള്‍ക്ക് അവരുടെ തിയറ്റര്‍ റിലീസിനും ഒടിടി പ്ലാറ്റ്‌ഫോമില്‍ ( ടെലിവിഷന്‍, ഓണ്‍ലൈന്‍ അവകാശം) ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുമിടയില്‍ ശരാശരി 70-90 ദിവസത്തെ ഇടവേളയുണ്ടാകാറുണ്ട്. കഴിഞ്ഞ ആഴ്ച, പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ്, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് എന്നിവര്‍ യഥാക്രമം ദി ഇന്‍വിസിബിള്‍ മാന്‍, ഓവര്‍വേര്‍ഡ്‌സ്, ബേര്‍ഡ്‌സ് ഓഫ് പ്രൈ തുടങ്ങിയ തിയറ്റര്‍ റിലീസുകളുടെ ഹോം വീഡിയോ റിലീസ് ത്വരിതപ്പെടുത്തി. തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കാതെ പണമടച്ച് കാണാന്‍ ഡ്രീം വര്‍ക്ക്‌സ് ആനിമേഷന്റെ ട്രോള്‍സ് വേള്‍ഡ് ടൂര്‍ റിലീസ് ചെയ്യുന്നതായി യൂണിവേഴ്‌സല്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി, ഹോളിവുഡിലെ സ്റ്റുഡിയോകള്‍ ഈ ഇടവേള കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും തിയറ്റര്‍ അസോസിയേഷനുകള്‍ കാരണം അതിന് കഴിഞ്ഞില്ല. എന്നാല്‍ കൊറോണക്കാലം കഴിയുന്നതോടെ കടുവയുടെ വായില്‍ തലതിരുകിയതു പോലാകും കാര്യങ്ങള്‍.

ഇന്ത്യന്‍ സിനിമകള്‍ക്കാണെങ്കില്‍ തീയറ്ററിനും സ്ട്രീമിംഗ് റിലീസിനും ഇടയില്‍ 46-56 ദിവസത്തെ ശരാശരി ഇടവേളയാണുള്ളത്. ഈ വിന്‍ഡോ പിരീഡ് കുറയ്ക്കണമെന്നാണ് ഈ രഗത്തെ എല്ലാവരുടെയും താല്‍പ്പര്യം. കോവിഡ് 19 വ്യാപനത്തിനു തൊട്ടു മുമ്പായി റിലീസായ ബാഗി 3, ആംഗ്രെസി മീഡിയം തുടങ്ങിയ സിനിമകളുടെ കാര്യത്തില്‍ ഇത് സാധ്യമായി. കാരണം പ്രേക്ഷകര്‍ തിയേറ്ററുകളില്‍ നിന്ന് മാറിനില്‍ക്കുകയും പിന്നീട് അത് അടച്ചുപൂട്ടുകയും ചെയ്തതിനാല്‍ ഈ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ രണ്ടാം അവസരം ലഭിക്കാന്‍ പോകുന്നില്ല. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ തങ്ങളുടേതായ വെബ്‌സീരീസുകളും വിനോദപരിപാടുകളും പോലുള്ള ഉള്ളടക്കത്തിനായി തിരയുകയാണ്. ഈ സാഹചര്യത്തില്‍ സിനിമകളുടം ഇടവേ്‌ള ചെറുതാക്കുകയാണെങ്കില്‍ പ്രേക്ഷകനും സിനിമാ നിര്‍മ്മാതാവിനും പ്ലാറ്റ്‌ഫോമുകള്‍ക്കും – എല്ലാവര്‍ക്കും ഇത് ഒരു വിജയമായിരിക്കും. കൂടാതെ, തിയേറ്ററുകള്‍ എങ്ങനെയെങ്കിലും അടച്ചിരിക്കുന്നതിനാല്‍ ഇത് ദോഷകരമായി ബാധിക്കുകയുമില്ല.

കൊറോണകാലത്ത് മലയാളസിനിമയും വന്‍പ്രതിസന്ധിനേരിടുകയാണ്. മലയാള സിനിമയില്‍ എണ്ണപ്പെരുപ്പവും വന്‍ നഷ്ടങ്ങളും അപൂര്‍വം ഹിറ്റുകളും നിറഞ്ഞ വര്‍ഷമായിരുന്നു പോയവര്‍ഷം. 2019 ല്‍ 192 സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്തതില്‍ 23 എണ്ണത്തിനു മാത്രം ഓണം മുടക്കുമുതല്‍ മുതല്‍ തിരിച്ചു കിട്ടിയപ്പോള്‍ തിരികെ കിട്ടിയത് വെറും 12 ശതമാനം മാത്രമാണ്. 800 കോടിയിലേറെ ഈ സിനിമകളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കണക്കാക്കുമ്പോള്‍ അതില്‍ 550 കോടിയിലേറെ നഷ്ടമാണ്. മരയ്ക്കാര്‍, വണ്‍, മാലിക്, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങിയ വന്‍ബജറ്റ് സിനിമകള്‍ റിലീസ് മാറ്റിയിരിക്കുകയാണ്.

Comments

comments

Categories: FK Special