ചൈനീസ് പ്രസിഡന്റിനെതിരെ ഉത്തര്‍പ്രദേശില്‍ പോലീസ് കേസ്!

ചൈനീസ് പ്രസിഡന്റിനെതിരെ ഉത്തര്‍പ്രദേശില്‍ പോലീസ് കേസ്!

ലക്‌നൗ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെതിരെ ഉത്തര്‍പ്രദേശില്‍ പോലീസ് കേസ്! കോവിഡ്-19 വൈറസ് ബാധ തങ്ങളുടെ ബിസിനസുകളെ തകര്‍ത്തു എന്നാരോപിച്ചാണ് ഷി ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന ആവശ്യവുമായി 42പേരുടെ സംഘം പോലീസ് സ്‌റ്റേഷനിലെത്തിയത്.

തങ്ങളുടെ ബിസിനസ് തകര്‍ച്ചക്ക് കാരണം വൈറസ് വ്യാപനമാണെന്ന് അവര്‍ ആരോപിച്ചു. ‘ കോവിഡ് പകര്‍ന്നതിനാല്‍ നിരവധി മരണങ്ങള്‍ സംഭവിച്ചു. രോഗം പചരുന്നതിനാല്‍ സമ്പദ് വ്യവസ്ഥ സ്തംഭിക്കുകയും ചെയ്തു. ഇതിലൂടെ നിരവധി പേര്‍ക്കാണ് ഉപജീവന മാര്‍ഗം നഷ്ടമായത്’, അവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ കലന്‍ പോലീസ് സ്റ്റേഷനിലാണ് അവര്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ കേസ് ഫയല്‍ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

Comments

comments

Categories: FK News