ബ്രിട്ടീഷ് റെഡ് ക്രോസിന് 57 ഡിഫെന്‍ഡര്‍ എസ് യുവികളാണ് ലാന്‍ഡ് റോവര്‍ കൈമാറിയത്

ബ്രിട്ടീഷ് റെഡ് ക്രോസിന് 57 ഡിഫെന്‍ഡര്‍ എസ് യുവികളാണ് ലാന്‍ഡ് റോവര്‍ കൈമാറിയത്

ലണ്ടന്‍: കൊവിഡ് ബാധിതരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഡിഫെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എസ് യുവികള്‍ വിട്ടുനല്‍കിയിരിക്കുകയാണ് ലാന്‍ഡ് റോവര്‍. റെഡ് ക്രോസ് പോലുള്ള സംഘടനകള്‍ക്കുവേണ്ടിയാണ് വാഹനങ്ങള്‍ കൈമാറിയിരിക്കുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സാഹസിക എസ് യുവികള്‍ തങ്ങളുടേതായ പങ്ക് വഹിക്കും. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി ലോകമാകെ 143 വാഹനങ്ങളാണ് വിട്ടുനല്‍കുന്നതെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഇതില്‍ 105 വാഹനങ്ങള്‍ റെഡ് ക്രോസ്, റെഡ് ക്രെസന്റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷനാണ് കൈമാറിയത്. ആഗോള പ്രതിസന്ധിയുടെ കാലത്ത് തങ്ങളാലാവുംവിധം പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

ബ്രിട്ടീഷ് റെഡ് ക്രോസിന് 57 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറുകളാണ് ബ്രിട്ടീഷ് എസ് യുവി നിര്‍മാതാക്കള്‍ കൈമാറിയത്. വീടുകളില്‍ പരിശോധന നടത്തുന്നതിനായി യുകെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരവധി ഡിസ്‌കവറികളും വിതരണം ചെയ്തു. അതേസമയം റേഞ്ച് റോവര്‍ വെലാര്‍, സഹോദര ബ്രാന്‍ഡായ ജാഗ്വാറിന്റെ എഫ് പേസ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന പതിനെട്ട് വാഹനങ്ങള്‍ സ്പാനിഷ് റെഡ് ക്രോസിന് ലാന്‍ഡ് റോവര്‍ കൊടുത്തയച്ചു. സ്‌പെയിനിന്റെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിന് ഈ വാഹനങ്ങള്‍ സഹായിക്കും.

ഓഫ് റോഡറുകളുടെ രാജാവാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എന്നുപറയാം. എസ് യുവിയുടെ ഇന്ത്യയിലെ വില ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto