സേനാംഗം ബോധവത്കരണം നടത്തുന്നത് കുതിരയെ ഉപയോഗിച്ച്

സേനാംഗം ബോധവത്കരണം നടത്തുന്നത് കുതിരയെ ഉപയോഗിച്ച്

കര്‍നൂല്‍ (ആന്ധ്രപ്രദേശ്): കര്‍നൂല്‍ ജില്ലയിലെ മലയോര ഗ്രാമമായ പീയാപുള്ളിയിലെ നിരത്തിലൂടെ ഒരു പൊലീസുകാരന്‍ കുതിരപ്പുറത്തേറി സഞ്ചരിക്കുന്നത് ഗ്രാമവാസികള്‍ക്ക് കൗതുകം സമ്മാനിക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍ അത് കൗതുകത്തിനു വേണ്ടിയായിരുന്നില്ല, പകരം കോവിഡ്-19 നെക്കുറിച്ചു ബോധവത്കരിക്കുന്നതിനു എസ്‌ഐ മാരുതി ശങ്കര്‍ സ്വീകരിച്ച നവീന മാതൃകയായിരുന്നു.

വെള്ള നിറത്തിലുള്ള കുതിരയുടെ പുറത്ത് ചുവന്ന വട്ടത്തില്‍ ചായം തേച്ചിരുന്നു. കൊറോണ വൈറസിന്റെ രൂപം തോന്നിപ്പിക്കും വിധമായിരുന്നു ആ ചുവന്ന വട്ടം. കോവിഡ്-19 നെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനുമായിരുന്നു എസ്‌ഐ മാരുതി ശങ്കര്‍ പ്രദേശത്തെ റെസിഡന്‍ഷ്യല്‍ കോളനികള്‍ക്ക് സമീപം കുതിരപ്പുറത്ത് തിങ്കളാഴ്ച കറങ്ങിയത്.

പ്രധാനമന്ത്രിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും പൊലീസ് വകുപ്പിലെ മേലുദ്യോഗസ്ഥരുമാണു തനിക്ക് പ്രചോദനമായതെന്നു മാരുതി ശങ്കര്‍ പറഞ്ഞു. തന്റെ പരസ്യ പ്രചാരണത്തില്‍ കുതിരയുടെ പ്രതീകാത്മകത വിശദീകരിച്ചു കൊണ്ടു മാരുതി ശങ്കര്‍ പറഞ്ഞു, ‘ശ്രദ്ധിച്ചില്ലെങ്കില്‍ കൊറോണ വൈറസ് ഒരു കുതിര കുതിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പടരുമെന്ന് ഞാന്‍ പറഞ്ഞാല്‍ ഗ്രാമവാസികള്‍ക്കു മനസ്സിലാകും. വെളുത്ത കുതിരയിലെ ചുവന്ന പാടുകള്‍ കൊറോണ വൈറസിനെ ചിത്രീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു ‘.

Comments

comments

Categories: Current Affairs
Tags: awareness, Pony