300 കോടി നിക്ഷേപമിറക്കി മരുബേനി

300 കോടി നിക്ഷേപമിറക്കി മരുബേനി

ജാപ്പനീസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരായ മരുബേനി കോര്‍പ്പറേഷന്‍ ഇന്ത്യന്‍ റിയല്‍ട്ടി രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഡെവലപ്പറായ വാധ്വ ഗ്രൂപ്പിന്റെ പത്ത് ലക്ഷം സക്വയര്‍ ഫീറ്റിലുള്ള റെസിഡെന്‍ഷ്യല്‍ പ്രോജക്റ്റില്‍ 300 കോടി രൂപ നിക്ഷേപിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കാണ് മരുബേനിയുടെ രാജ്യത്തെ അരങ്ങേറ്റ നിക്ഷേപം. പദ്ധതിയുടെ ആദ്യഘട്ടം മുമ്പ് പൂര്‍ത്തിയാക്കി 650 ഉപഭോക്താക്കള്‍ക്കായി നല്‍കിയിരുന്നു. ഗുരുഗ്രാം-മുലുന്ദ് ലിങ്ക് റോഡിലുള്ള 4.72 ഏക്കറിലാണ് റെസിഡെന്‍ഷ്യല്‍ പ്രോജക്റ്റ് വ്യാപിച്ചു കിടക്കുന്നത്. 700 അപ്പാര്‍ട്ട്‌മെന്റുകളുള്ള റെസിഡെന്‍ഷ്യല്‍ പ്രോജക്റ്റ് 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK News
Tags: Marubeni