യു ട്യൂബ് ഇന്ത്യയിലെ വീഡിയോ നിലവാരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനാക്കി

യു ട്യൂബ് ഇന്ത്യയിലെ വീഡിയോ നിലവാരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനാക്കി

കാലിഫോര്‍ണിയ: യു ട്യൂബ് മൊബൈല്‍ ആപ്പ് ഇന്ത്യയിലെ വീഡിയോ നിലവാരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനാക്കി പരിമിതപ്പെടുത്തി. കൊറോണ വൈറസ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ എല്ലാവരും വീടിനുള്ളില്‍ കഴിയുകയാണ്. ഇതോടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

വര്‍ധിച്ച ഉപയോഗത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ വീഡിയോ സ്ട്രീമിംഗ് നിലവാരം ഹൈ ഡെഫനിഷനില്‍നിന്നും സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനാക്കി മാറ്റുമെന്നു യു ട്യൂബ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇനി മുതല്‍ 30 ദിവസത്തേയ്ക്ക് ആന്‍ഡ്രോയ്ഡ്, ഐഒസ് തുടങ്ങിയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന യു ട്യൂബിന്റെ ഇന്ത്യയിലെ വീഡിയോ നിലവാരം പരമാവധി 480ു ആയിരിക്കും. അതിനര്‍ഥം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനായിരിക്കുമെന്നാണ്. എന്നാല്‍ യു ട്യൂബിന്റെ ഡെസ്‌ക് ടോപ്പില്‍ വീഡിയോ നിലവാരം ഹൈ ഡെഫനിഷനായിരിക്കുമെന്നു കമ്പനി അറിയിച്ചു. യു ട്യൂബിനു പുറമേ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നിവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവരും അവരുടെ വീഡിയോ ക്വാളിറ്റി കുറയ്ക്കുമെന്നു സമീപദിവസം പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Tech