ജലവൈദ്യുത പദ്ധതി തുടങ്ങി ടാറ്റ പവര്‍

ജലവൈദ്യുത പദ്ധതി തുടങ്ങി ടാറ്റ പവര്‍

ജോര്‍ജിയയില്‍ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ട് ടാറ്റ പവര്‍. നോര്‍വെയിലെ ക്ലീന്‍ എനര്‍ജി ഇന്‍വെസ്റ്റും ടാറ്റപവറും ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള സംയുക്ത സംരംഭമായ അഡ്ജറിസ്റ്റിക്കലി ജോര്‍ജിയ എല്‍എല്‍സിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ജോര്‍ജിയയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള 178 മെഗാവാട്ട് ശേഷിയുള്ള ശുവാഖേവി ഹൈഡ്രോ പവര്‍ പ്രോജക്റ്റാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. സംയുക്ത സംരംഭത്തില്‍ ടാറ്റ പവറിന് 40 ശതമാനം ഓഹരികളുണ്ട്. ജോര്‍ജിയയില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന ശൈത്യകാലത്ത് രാജ്യത്തിനകത്തു തന്നെ വിറ്റഴിക്കുന്നതിനായാണ് വൈദ്യുതി ഉല്‍പ്പാദനം.

Comments

comments

Categories: FK News
Tags: Tata Power