മൂന്ന് സേവനങ്ങള്‍ സൗജന്യമാക്കി വിപിഎസ് ലേക്ക്ഷോര്‍

മൂന്ന് സേവനങ്ങള്‍ സൗജന്യമാക്കി വിപിഎസ് ലേക്ക്ഷോര്‍

ഡോക്ടര്‍മാരുമായി ടെലിഫോണ്‍ മുഖേനയുള്ള കണ്‍സള്‍ട്ടേഷന്‍ സര്‍ക്കാര്‍ ഈയിടെ നിയമവിധേയമാക്കിയിരുന്നു

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചിയിലെ വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ മൂന്ന് സേവനങ്ങള്‍ സൗജന്യമാക്കി. ഡോക്ടര്‍മാരുമായുള്ള ഓണ്‍ലൈന്‍ വിഡിയോ കണ്‍സള്‍ട്ടേഷന്‍, ടെലിഫോണ്‍ വഴിയുള്ള കണ്‍സള്‍ട്ടേഷന്‍, മരുന്നകളുടെ ഹോം ഡെലിവറി എന്നീ സേവനങ്ങളാണ് സൗജന്യമാക്കിയിരിക്കുന്നത്.

ഡോക്ടര്‍മാരുമായി ടെലിഫോണ്‍ മുഖേനയുള്ള കണ്‍സള്‍ട്ടേഷന്‍ സര്‍ക്കാര്‍ ഈയിടെ നിയമവിധേയമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിപിഎസ് ലേക്ക്ഷോറില്‍ ഈ സേവനത്തിന് തുടക്കമായത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള രോഗികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. അതേ സമയം ആശുപത്രിയുടെ 25 കിമീ ദൂരപരിധിക്കുള്ളിലാണ് മരുന്നുകളുടെ സൗജന്യ ഹോം ഡെലിവറി സേവനം നല്‍കുന്നത്. ലോക്ക്ഡൗണ്‍ ബാധകമായ ദിവസങ്ങളിലെല്ലാം സേവനങ്ങള്‍ ലഭ്യമാകും.

ലോക്ക്ഡൗണ്‍ കാലത്ത് രോഗികളുടെ ചികിത്സയ്ക്കും ഔഷധലഭ്യതയ്ക്കും തടസമുണ്ടാകരുതെന്ന് ഉറപ്പുവരുത്താനും സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കാനുമാണ് വിപിഎസ് ലേക്ക്ഷോര്‍ ഈ സേവനങ്ങള്‍ സൗജന്യമാക്കുന്നതെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.

ഈ സേവനങ്ങള്‍ ലഭിക്കുന്നതിനായി 99616 40000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വിപിഎസ് ലേക്ക്ഷോറിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Comments

comments

Categories: FK News