പകര്‍ച്ചവ്യാധിക്കിടെ വിലക്കയറ്റം: യുഎഇ ഉള്ളി ഇറക്കുമതി വര്‍ധിപ്പിച്ചു

പകര്‍ച്ചവ്യാധിക്കിടെ വിലക്കയറ്റം: യുഎഇ ഉള്ളി ഇറക്കുമതി വര്‍ധിപ്പിച്ചു

കച്ചവടക്കാര്‍ പതിവിലും അധികം ഉള്ളി സംഭരിക്കാന്‍ തുടങ്ങിയതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്

ദുബായ്: ഉള്ളിവില കുതിച്ചുയര്‍ന്നതോടെ യുഎഇ ഇള്ളി ഇറക്കുമതി വര്‍ധിപ്പിച്ചു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കച്ചവടക്കാര്‍ പതിവിലും കവിഞ്ഞ് ഉള്ളി സംഭരിക്കാന്‍ തുടങ്ങിയതോടെയാണ് ഉള്ളിക്ക് വില കയറിയത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

150,000 കിലോഗ്രാമിന്റെ ചരക്കാണ് ഞായറാഴ്ച മാത്രം യുഎഇലെത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് എത്തുമെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തുള്ള എല്ലാ ജനങ്ങള്‍ക്കും ആവശ്യത്തിന് ഭക്ഷണവും മരുന്നും ഉറപ്പുവരുത്തുമെന്ന് അബുദാബി കിരീടാവകാശിയായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയില്‍ ആകെ അഞ്ഞൂറിലധികം കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നുപേരാണ് രോഗം ബാധിച്ച് രാജ്യത്ത് ഇതുവരെ മരണമടഞ്ഞത്.

Comments

comments

Categories: Arabia