സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ നേടി എച്ച്ഡിഎഫ്‌സി

സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ നേടി എച്ച്ഡിഎഫ്‌സി

സ്‌പൈസ്‌ജെറ്റിലെ 3.4 കോടി ഓഹരികള്‍ എച്ച്ഡിഎഫ്‌സി ട്രസ്റ്റി കമ്പനി സ്വന്തമാക്കി. എച്ച്ഡിഎഫ്‌സിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ് എച്ച്ഡിഎഫ്‌സി ട്രസ്റ്റി കമ്പനി. ഇതോടെ എയര്‍ലൈനിലെ 5.45 ശതമാനം ഓഹരികളാണ് എച്ച്ഡിഎഫ്‌സി കരസ്ഥമാക്കിയിരിക്കുന്നത്.

നിലവിലെ പ്രതിസന്ധിയില്‍ നിന്നും എയര്‍ലൈന്‍ കരകയറുമെന്നുളള വിശ്വാസമാണ് ഇത്തരമൊരു നീക്കത്തിനു വഴിവെച്ചതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ഓഹരിവാങ്ങള്‍ സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് അടുത്ത മാസം ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. ജൂണ്‍ പാദത്തില്‍ രാജ്യത്തെ വ്യോമയാന മേഖലയില്‍ 3-3.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: HDFC, Spicejet