ഒമാന്റെയും ബഹ്‌റൈന്റെയും ക്രെഡിറ്റ് റേറ്റിംഗ് എസ് ആന്‍ഡ് പി വെട്ടിക്കുറച്ചു

ഒമാന്റെയും ബഹ്‌റൈന്റെയും ക്രെഡിറ്റ് റേറ്റിംഗ് എസ് ആന്‍ഡ് പി വെട്ടിക്കുറച്ചു

ഒമാനെ ഏറ്റവും മോശം റേറ്റിംഗായ ജങ്ക് നിലവാരത്തിലേക്കും ബഹ്‌റൈനെ പോസിറ്റീവില്‍ നിന്നും സ്‌റ്റേബിളിലേക്കുമാണ് താഴ്ത്തിയത്

ദുബായ്: റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി എണ്ണ ഉല്‍പ്പാദക രാജ്യമായ ഒമാന്റെ ക്രെഡിറ്റ് റേറ്റിംഗ് ജങ്ക് നിലവാരത്തിലേക്ക് താഴ്ത്തി. ബാഹ്യ വെല്ലുവിളികള്‍, കടബാധ്യത, ക്ഷയിച്ച് കൊണ്ടിരിക്കുന്ന എണ്ണ വരുമാനത്തിന്മേലുള്ള വര്‍ധിച്ച ആശ്രിതത്വം എന്നിവ ചൂണ്ടിക്കാട്ടിയാണ് എസ് ആന്‍ഡ് പി ഒമാന്റെ ക്രെഡിറ്റ് റേറ്റിംഗ് കുത്തനെ താഴ്ത്തിയത്. എണ്ണയിലുള്ള ആശ്രിതത്വം കണക്കിലെടുത്ത് ബഹ്‌റൈന്റെ റേറ്റിംഗ് പോസിറ്റീവില്‍ നിന്നും സ്‌റ്റേബിളിലേക്ക് തരംതാഴ്ത്തിയതായും എസ് ആന്‍ഡ് പി അറിയിച്ചു.

ഒരു ബാരല്‍ ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില അനുമാനം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് എസ് ആന്‍ഡ് പി വിവിധ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. 2020ല്‍ ബ്രെന്റിന് ശരാശരി 30 ഡോളറും 2021ല്‍ 50 ഡോളറും 2022 മുതല്‍ 55 ഡോളറുമാണ് എസ് ആന്‍ഡ് പ്രവചിച്ചിരിക്കുന്നത്.

ഒമാന്റെ ദീര്‍ഘകാല വിദേശ, പ്രാദേശിക കറന്‍സി സോവറീന്‍ ക്രെഡിറ്റ് റേറ്റിംഗുകള്‍ ആആല്‍ നിന്നും ആആ ആക്കി കുറച്ചു. 2020ല്‍ എണ്ണയ്ക്ക് കുത്തനെ വില ഇടിയുന്നതോടെ ഒമാന് മേലുള്ള സാമ്പത്തിക, ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ രൂക്ഷമാകുമെന്നും ദുര്‍ബലമായ നാണ്യശേഖരമുള്ള ഒമാന്റെ സമ്പദ് വ്യവസ്ഥ വളരെ വേഗത്തില്‍ തകരുമെന്നും എസ് എന്‍ഡ് പി മുന്നറിയിപ്പ് നല്‍കി. നെഗറ്റീവ് റേറ്റിംഗ് കാഴ്ചപ്പാട് ഒമാന് എസ് ആന്‍ഡ് പി നല്‍കിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിന്റെ ഇടക്കാല സാമ്പത്തിക എകീകരണ പദ്ധതികള്‍ക്ക് സാധിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

2021-2023 കാലഘട്ടത്തില്‍ രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ എട്ട് ശതമാനമായിരിക്കുമെന്ന പ്രവചനവും റേറ്റിംഗ് ഏജന്‍സി നടത്തുന്നുണ്ട്. രാജ്യത്തിന്റെ ഭൂരിഭാഗം ഫണ്ടിംഗ് ആവശ്യങ്ങളും വിദേശ വായ്പകളിലൂടെ പൂര്‍ത്തീകരിക്കാമെന്നും ബാക്കിയുള്ളവ ആസ്തികള്‍ വിറ്റും ആഭ്യന്തര വായ്പകള്‍ വഴിയും പൂര്‍ത്തീകരിക്കാമെന്നും എസ് ആന്‍ഡ് പി വിലയിരുത്തി. പണമാക്കി മാറ്റാവുന്ന വിദേശ ആസ്തികളെ അടിസ്ഥാനമാക്കിയുള്ള ഒമാന്റെ വിദേശ വായ്പാ ബാധ്യത 2018ലെ 20 ശതമാനത്തില്‍ നിന്നും 2023ഓടെ 67 ശതമാനമായി ഉയരുമെന്നാണ് എസ് ആന്‍ഡ് പി കണക്കുകൂട്ടുന്നത്.

എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ-ഇതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തുമ്പോഴും ബഹ്‌റൈന്റെ പ്രധാന വരുമാന സ്രോതസ്സ് ഇപ്പോഴും എണ്ണ തന്നെയാണെന്ന് എസ് ആന്‍ഡ് പി പറഞ്ഞു. പുതുക്കിയ എണ്ണവില അനുമാനങ്ങള്‍ പരിഗണിക്കുമ്പോള്‍ ബഹ്‌റൈനിലെ ധനകമ്മി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. ഇത് ബാഹ്യ വെല്ലുവിളികള്‍ ഉയരാനും കാരണമാകും. അതേസമയം സൗദി അറേബ്യ, കുവൈറ്റ്, യുഎഇ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ നിന്നുള്ള പലിശ രഹിത വായ്പകളും ആവശ്യം വന്നാല്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയും ബഹ്‌റൈന്റെ ധനകാര്യ സുരക്ഷ

Comments

comments

Categories: Arabia

Related Articles