ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് എഡിബിഇ

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് എഡിബിഇ

മനില: രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലേക്ക് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്(എന്‍ഐഐഎഫ്) വഴിയാണ് നിക്ഷേപം.

കൊറോണ ബാധ കാരണം സാമ്പത്തിക വളര്‍ച്ച തകര്‍ന്നുകൊണ്ടിരിക്കുന്ന ഗുരുതര സാഹചര്യത്തിലാണ് മനില ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഡിബി നിക്ഷേപ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്ത്യയിലെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ എന്‍ഐഐഎഫ് വഴിയുള്ള ഇപ്പോഴത്തെ നിക്ഷേപം അര്‍ത്ഥവത്തായിരിക്കുന്നതായി എന്‍ഐഐഎഫ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സുജോയ് ബോസ് വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നിരന്തരമായുള്ള വളര്‍ച്ചയില്‍ എഡിബിക്കുള്ള വിശ്വാസമാണ് ഇത് വെളിവാക്കുന്നതെന്നും പ്രഗല്‍ഭരായ സ്വകാര്യ വായ്പാ നിക്ഷേപ മാനേജര്‍മാരും കമ്പനികളുടെ വളര്‍ച്ചയിലേക്ക് സംരംഭകരും രാജ്യത്തിലുള്ള വിശ്വാസത്തിന് കരുത്തേകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്വകാര്യ വായ്പാ നിക്ഷേപം സ്വകാര്യ കമ്പനികള്‍ക്ക് മതിയായ മൂലധനം നേടാന്‍ സഹായിക്കുമെന്നും ദീര്‍ഘകാലത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് സഹായകമാകുന്നതോടൊപ്പം ഗുണമേന്‍മയുള്ള തൊഴില്‍ ഉറപ്പ് വരുത്താനും, സാമൂഹിക അടിസ്ഥാന സൗകര്യവികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രയോജനം ചെയ്യുമെന്ന് എഡിബി വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദശകത്തോളമായി ഇന്ത്യന്‍ സ്വകാര്യ ഇക്വറ്റി ഫണ്ടിലേക്ക് എഡിബി നിക്ഷേപം നടത്തുന്നുണ്ട്. നിലവില്‍ എന്‍ഐഐഎഫ് വഴിയുള്ള നിക്ഷേപം 700 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ എഡിബി സൂചിപ്പിച്ചു.

Comments

comments

Categories: FK News