‘ദുബായിലെ പ്രോപ്പര്‍ട്ടി വിലനിലവാരം 2010ലെ അവസ്ഥയിലേക്ക് കൂപ്പുകുത്തും’

‘ദുബായിലെ പ്രോപ്പര്‍ട്ടി വിലനിലവാരം 2010ലെ അവസ്ഥയിലേക്ക് കൂപ്പുകുത്തും’

കൊറോണ വൈറസും തൊഴില്‍ മാന്ദ്യവും പുതിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡിനെ ബാധിക്കുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധി കൂടുതല്‍ വ്യാപിക്കുന്നതോടെ ദുബായിലെ പ്രോപ്പര്‍ട്ടി വില നിലവാരം 2010ലെ അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. 2010ല്‍ ദൃശ്യമായിരുന്ന ഏറ്റവും താഴ്ന്ന വില നിലവാരത്തിലേക്ക് പ്രോപ്പര്‍ട്ടി വില എത്തുമെന്നാണ് കരുതുന്നതെന്നും മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് വില്‍പ്പനയില്‍ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നും റേറ്റിംഗ് എജന്‍സി മുന്നറിയിപ്പ് നല്‍കി.

ദുബായിലെ ടൂറിസം, റീറ്റെയ്ല്‍ മേഖലകളിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും പുതിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡിനെ ഇത് സാരമായി ബാധിക്കുമെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു. ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെയും ഇമാര്‍ മാള്‍സിന്റെയും റേറ്റിംഗ് എസ് ആന്‍ഡ് പി ആആആ ആക്കി കുറച്ചു. ദമക് റിയല്‍ എസ്റ്റേറ്റിന്റെ റേറ്റിംഗ് ആ+ല്‍ നിന്നും ആ ആയി കുറച്ചു. ഡിഐഎഫ്‌സി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ റേറ്റിംഗ് സ്റ്റേബിളില്‍ നിന്നും ആആആ ആക്കി.

മറ്റ് മേഖലകളിലെ പോലെ ദുബായിലും ബിസിനസുകള്‍ താത്കാലികമായി അടച്ചിടേണ്ടതായും കെട്ടിട നിര്‍മാണ മേഖലയില്‍ ഉള്‍പ്പടെ പണികള്‍ നിര്‍ത്തിവെക്കേണ്ടതായും വരുമെന്ന് എസ് ആന്‍ഡ് പി വിലയിരുത്തി. അങ്ങനെ വന്നാല്‍ ഭാവിയില്‍ പാര്‍പ്പിട സമുച്ചയങ്ങളുടെ ഡെലിവറി നീണ്ടുപോകാന്‍ ഇടയുണ്ട്. ഇമാര്‍ പ്രോപ്പര്‍ട്ടീസ്, ദമക് റിയല്‍ എസ്്‌റ്റേറ്റ് അടക്കമുള്ള കമ്പനികളുടെ ഫണ്ടിംഗ് അപര്യാപ്തത വര്‍ധിക്കാന്‍ അത് കാരണമാകുമെന്നും എസ് ആന്‍ഡ് പി പറഞ്ഞു.

Comments

comments

Categories: Arabia