2019: നൂറ്റാണ്ടിലെ ഏറ്റവും മോശം വര്‍ഷമെന്ന് ഓസ്‌ട്രേലിയയുടെ വാര്‍ഷിക പരിസ്ഥിതി റിപ്പോര്‍ട്ട്

2019: നൂറ്റാണ്ടിലെ ഏറ്റവും മോശം വര്‍ഷമെന്ന് ഓസ്‌ട്രേലിയയുടെ വാര്‍ഷിക പരിസ്ഥിതി റിപ്പോര്‍ട്ട്

കാന്‍ബെറ: നൂറ്റാണ്ടിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2019 എന്ന് ഓസ്‌ട്രേലിയയുടെ പരിസ്ഥിതി റിപ്പോര്‍ട്ട്.റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ കാലാവസ്ഥയും, വരള്‍ച്ചയും, വിനാശകരമായ കാട്ടുതീയും അഭൂതപൂര്‍വമായ തോതില്‍ നമ്മളുടെ പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും നശിപ്പിച്ചുവെന്ന് ഓസ്‌ട്രേലിയയുടെ 2019 വാര്‍ഷിക പരിസ്ഥിതി റിപ്പോര്‍ട്ട് പറയുന്നു. ദ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ആല്‍ബെര്‍ട്ട് വാന്‍ ഡിജിക്കാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ഒട്ടാകെ 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ദിവസങ്ങളുടെ എണ്ണം കഴിഞ്ഞ 19 വര്‍ഷത്തെ ശരാശരിയേക്കാള്‍ 36 ശതമാനം കൂടുതലാണ്, ആ ശരാശരിയില്‍ ഇതിനകം തന്നെ ആഗോളതാപനത്തിന്റെ പ്രഭാവം (ലളളലര)േഉള്‍പ്പെടുന്നെന്ന് പ്രഫസര്‍ ആല്‍ബെര്‍ട്ട് പറയുന്നു. വരണ്ട അവസ്ഥ വിഷമവൃത്തത്തിലേക്കു നയിച്ചെന്നും, വളരെ ഉയര്‍ന്ന താപനില ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തെ കൂടുതല്‍ വരള്‍ച്ചയിലേക്കു നയിക്കുകയും സമുദ്രത്തിലെ ഈര്‍പ്പത്തെ അകറ്റുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍ ഹീറ്റിംഗും ഓസ്‌ട്രേലിയയിലെ കാലാവസ്ഥയിലെ സ്വാഭാവിക വ്യതിയാനവുമാണു 2019 ലെ ദുരവസ്ഥയ്ക്കു കാരണമായതെന്നു പ്രഫസര്‍ ആല്‍ബെര്‍ട്ട് പറഞ്ഞു. സമൂഹം ഒരു ഭീഷണിയുടെ ഗൗരവം മനസിലാക്കി കഴിഞ്ഞാല്‍ പ്രാദേശികവും ആഗോളതലത്തിലുള്ളതുമായ നടപടികള്‍ കൈക്കൊള്ളുമെന്നു കോവിഡ്-19 പ്രതിസന്ധി കാണിച്ചു തന്നതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം പലവിധത്തില്‍ കോവിഡ്-19 നോടു സാമ്യമുള്ളതാണ്. വളരെ മന്ദഗതിയിലാണു സംഭവിക്കുന്നത്. പക്ഷേ, ഒരു അസ്തിത്വ ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായി പ്രഫസര്‍ ആല്‍ബെര്‍ട്ട് പറഞ്ഞു. ഇപ്പോള്‍ ഇതിനെതിരേ പ്രവര്‍ത്തിച്ചാല്‍ പിന്നീട് വലിയ ദുരന്തം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News